കൊച്ചി∙ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുമ്പനം കർഷക കോളനി സ്വദേശി മനോഹരന്റെ (52) മരണം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. വിശദമായ റിപ്പോർട്ട് നൽകാൻ ജില്ലാ ക്രൈംബ്രാഞ്ചിന് കമ്മിഷണർ നിർദേശം നൽകി. പൊലീസ് നടപടിയിൽ വീഴ്ചയുണ്ടെന്നാണ് പ്രാഥമിക നിഗമനം. മനോഹരന്റെ മുഖത്തടിച്ച എസ്ഐ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുമ്പനം കർഷക കോളനി സ്വദേശി മനോഹരന്റെ (52) മരണം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. വിശദമായ റിപ്പോർട്ട് നൽകാൻ ജില്ലാ ക്രൈംബ്രാഞ്ചിന് കമ്മിഷണർ നിർദേശം നൽകി. പൊലീസ് നടപടിയിൽ വീഴ്ചയുണ്ടെന്നാണ് പ്രാഥമിക നിഗമനം. മനോഹരന്റെ മുഖത്തടിച്ച എസ്ഐ ജിമ്മിയെ സസ്പെൻഡ് ചെയ്തു. മനോഹരനെ പിടികൂടിയ സമയത്ത് മുഖത്തടിച്ചതായി എസ്ഐ സമ്മതിച്ചിരുന്നു.

ഹിൽപാലസ് പൊലീസ് സ്റ്റേഷനിലെത്തിച്ചതിനു പിന്നാലെ കുഴഞ്ഞുവീണ മനോഹരൻ, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. പിടിച്ചയുടൻ പൊലീസ് മനോഹരനെ മർദിച്ചുവെന്ന് ദൃക്സാക്ഷിയായ വീട്ടമ്മ പറഞ്ഞിരുന്നു. അതിനിടെ, മനോഹരന്റെ മരണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ഹില്‍പാലസ് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. മനോഹരന്റെ ഇൻക്വസ്റ്റ് നടപടികൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തുടങ്ങി. ശേഷം മൃതദേഹം പോസ്റ്റുമാർട്ടത്തിനായി കളമശേരി മെഡിക്കൽ േകാളജ് ആശുപത്രിയിലേക്ക് മാറ്റും.

ADVERTISEMENT

ശനിയാഴ്ച രാത്രി 8.45 ഓടെ ഇരുമ്പനം കര്‍ഷക കോളനി ഭാഗത്തുവച്ചാണ് നിര്‍മാണത്തൊഴിലാളിയായ മനോഹരനെ കസ്റ്റഡിയിലെടുത്തത്. ഇരുചക്രവാഹനം ഒാടിച്ചുവന്ന മനോഹരനെ കൈ കാണിച്ചിട്ടും നിര്‍ത്താത്തതിനാണ് പൊലീസ് പിടികൂടിയത്. തുടർന്ന് ഹിൽപാലസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. രാത്രി ഒൻപതു മണിയോടെ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണ മനോഹരനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary: Crime Branch to Probe Thrippunithura Custody death