‘നെഹ്റുവിന്റെ ചെരിപ്പിന്റെ വാറഴിക്കാൻ യോഗ്യതയില്ല’: ശാസ്ത്രമേളയുടെ പേരുമാറ്റത്തിനെതിരെ രാഘവൻ

mk-raghavan-main
എം.കെ.രാഘവൻ എംപി. ചിത്രം: facebook/mkraghavaninc
SHARE

കോഴിക്കോട് ∙ കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കായി നടത്തുന്ന ദേശീയ ശാസ്ത്രമേളയുടെ പേരിൽനിന്നു ജവാഹർലാൽ നെഹ്റുവിന്റെ പേര് നീക്കി പുനർനാമകരണം ചെയ്തതിനെതിരെ എം.കെ.രാഘവൻ എംപി. ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയ നേതാവായ നെഹ്റു എവിടെയാണ്? ബിജെപി നേതാക്കൾ എവിടെയാണ്? നെഹ്റുവിന്റെ ചെരിപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത പോലും ഇവർക്കില്ല.

ജവാഹർലാൽ നെഹ്റു നാഷനൽ സയൻസ്, മാത്തമാറ്റിക്സ് ആൻഡ് എൻവയോൺമെന്റ് എക്സിബിഷൻ എന്ന പേരു തിരുത്തി ബാൽ വൈജ്ഞാനിക് പ്രദർശിനി അഥവാ ‘ബിവിപി’ എന്നാക്കി മാറ്റിയിരിക്കുകയാണ്. ശാസ്ത്രമേളയ്ക്ക് ‘ബിവിപി’ എന്ന പേരിടുന്നതിലൂടെ പടിപടിയായി ‘എബിവിപി’ എന്ന പേരിടാനാണു കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും രാഘവൻ ആരോപിച്ചു.

English Summary: MK Raghavan MP criticises renaming of students national science exhibition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS