‘ഒരു വശത്ത് രാഹുലിന് പിന്തുണ, മറുവശത്ത് എതിർ പ്രചാരണം; പിണറായിക്ക് ഇരട്ട നിലപാട്’

t-siddique-and-pinarayi-vijayan
ടി. സിദ്ദിഖ്, പിണറായി വിജയൻ
SHARE

കോഴിക്കോട് ∙ ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് മുഖ്യമന്ത്രിയടക്കമുള്ള മുതിർന്ന സിപിഎം നേതാക്കൾ പിന്തുണ പ്രഖ്യാപിച്ചിട്ടും, വയനാട്ടിൽ ഡിവൈഎഫ്ഐക്കാർ രാഹുലിനെതിരെ പര്യടനപരിപാടി നടത്തുകയാണെന്ന് ടി.സിദ്ദിഖ് എംഎൽഎ. നേതാക്കൾ ഒരു വശത്ത് പിന്തുണ അറിയിക്കുമ്പോൾ മറുവശത്ത് യുവാക്കളെക്കൊണ്ട് എതിർ പ്രചാരണം നടത്തുകയാണ്.

കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ് വാരിക്കുകയാണു ചെയ്യുന്നത്. ഈ ഇരട്ട നിലപാട് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും തിരുത്തണം. കോഴിക്കോട്ട് ഡിസിസിയുടെ സത്യഗ്രഹ സമരത്തിൽ പ്രസംഗിക്കുകയായിരുന്നു സിദ്ദിഖ്. അതേസമയം, അപകീർത്തിക്കേസിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് ലോക്സഭാംഗത്വം നഷ്ടപ്പെട്ട രാഹുൽ ഗാന്ധിക്ക് അല്ല സിപിഎമ്മിന്റെ പിന്തുണയെന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കി.

രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടിക്കെതിരെയാണ് സിപിഎം നിലപാട് സ്വീകരിച്ചിരിക്കുന്നത്. കേരളത്തിൽ കോൺഗ്രസിനെ അതിശക്തമായി എതിർത്തുതന്നെ മുന്നോട്ടു പോകുമെന്നും ഗോവിന്ദൻ പറഞ്ഞു. രാഹുലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയറ്റിന്റെ ഉത്തരവ് പുറത്തിറങ്ങിയതിനു പിന്നാലെ അദ്ദേഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഎം നേതാക്കൾ ഒന്നടങ്കം രംഗത്തെത്തിയിരുന്നു.

English Summary: T Siddique MLA slams CM Pinarayi Vijayan and CPM for double standard in disqualification of Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS