ADVERTISEMENT

തിരുവനന്തപുരം∙സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ ഓഫിസുകളിൽ മിന്നൽ പരിശോധന. വകുപ്പിലെ ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി ഗുണമേന്മ കുറഞ്ഞ ഭക്ഷ്യവസ്തുക്കൾ വിപണിയിൽ വിൽക്കുന്നതിന് ഒത്താശ ചെയ്യുന്നതായി വിജിലൻസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. 

‘ഓപ്പറേഷൻ ഹെൽത്ത്–വെൽത്ത്’ എന്ന പേരിൽ ഇന്നു രാവിലെ 11 മുതൽ സംസ്ഥാന ഭക്ഷ്യ സുരക്ഷ ഓഫിസുകളിൽ പരിശോധന ആരംഭിച്ചു. 

ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ കാര്യാലയത്തിലും 14 ജില്ലകളിലെ അസി. ഭക്ഷ്യ സുരക്ഷാ കമ്മിഷണർമാരുടെ ഓഫിസുകളിലും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷാ ലാബുകളിലുമാണു വിജിലൻസ് ഒരേ സമയം മിന്നൽ പരിശോധന നടത്തുന്നത്.

English Summary: Raid at food safety offices in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com