ADVERTISEMENT

കൊച്ചി∙ തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ ഇരുമ്പനം കർഷക കോളനി സ്വദേശി മനോഹരന്‍ (53) കുഴഞ്ഞ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ശനിയാഴ്ച രാത്രി 9.40 ഓടെ കുഴഞ്ഞുവീണ മനോഹരന് സ്റ്റേഷനിലുണ്ടായിരുന്ന യുവാവ് ഉടന്‍ തന്നെ സിപിആര്‍ നല്‍കുന്നതും ഒരു മിനിറ്റിനുള്ളില്‍ തന്നെ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. 

വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും ഇരുചക്രവാഹനം നിർത്താത്തതിനെ തുടർന്നാണ് മനോഹരനെ കസ്റ്റഡിയിലെടുത്തത്. മനോഹരന്റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. മുഖത്തടിയേറ്റ പാടുണ്ട്. മനോഹരന്റെ മുഖത്ത് അടിച്ച എസ്ഐ ജിമ്മി ജോസിനെ സസ്പെൻഡ് ചെയ്തിരുന്നു.

പൊലീസ് അടിച്ചതായി ദൃക്സാക്ഷികള്‍ സ്ഥിരീകരിച്ചിരുന്നു. മദ്യപിച്ചിട്ടില്ല എന്നു വ്യക്തമായിട്ടും പൊലീസ് ജീപ്പിൽ വലിച്ചുകയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം എട്ടരയോടെ വീട്ടിലെത്തിച്ച മൃതദേഹം രാത്രിയോടെ തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.

English Summary: Thrippunithura custodial death - CCTV footage 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com