ലയനനീക്കം വേഗത്തിലാക്കി എയർ എഷ്യ – എയർ ഇന്ത്യ എക്സ്പ്രസ്; ബുക്കിങ്, ചെക്ക്–ഇൻ ഒന്നിപ്പിച്ചു

airasia-air-india-express
ലയനത്തിന്റെ ഭാഗമായുള്ള പുതിയ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച. ചിത്രം.
SHARE

ന്യൂഡൽഹി ∙ ചെലവു കുറഞ്ഞ വിമാനയാത്ര ഒരുക്കുന്ന അനുബന്ധ എയർലൈനുകളായ എയർ ഇന്ത്യ എക്സ്പ്രസ്, എയർഏഷ്യ ലയനം നിർണായകഘട്ടം പൂർത്തിയാക്കിയതായി എയർ ഇന്ത്യ ഗ്രൂപ്പ്. ലയന നടപടികളുടെ ഭാഗമായി ഇരു എയർലൈനുകൾക്കുമായി ഏകീകൃത റിസർവേഷൻ സംവിധാനവും സംയോജിത വെബ്സൈറ്റും നിലവിൽ വന്നു. ഇതോടൊപ്പം സാമൂഹികമാധ്യമങ്ങളിലും ഉപഭോക്ത്യ സേവന മേഖലയിലും ഈ എയർലൈനുകൾക്ക് ഏകീകൃത സംവിധാനമാകും ഇനി മുതൽ ഉണ്ടാകുക.

പ്രധാനമായും എയർഏഷ്യ ഇന്ത്യയുടെ പേരിലുള്ള സംവിധാനങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ പ്രവർത്തനങ്ങൾ സംയോജിപ്പിക്കുന്ന രീതിയിലാണ് ഈ നടപടികൾ പൂർത്തിയാക്കിയത്. എയർ ഇന്ത്യ എക്സ്പ്രസ്, എയർഏഷ്യ ഇന്ത്യ എന്നിവയുടെ ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി മുതൽ airindiaexpress.com എന്ന വെബ്സൈറ്റിലാകും ലഭ്യമാകുക.

എയർഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ ഏറ്റെടുത്ത് ഉപകമ്പനിയാക്കിയതിന് അഞ്ചു മാസവും, ഇരു എയർലൈനുകളും ഒറ്റ സിഇഒയുടെ നിയന്ത്രണത്തിലേക്കു മാറ്റി മൂന്നു മാസവും പിന്നിടുന്നതിനിടെയാണ് ലയന നടപടികളിലെ ഈ നിർണായക ഘട്ടം പൂർത്തിയായത്. ലയന നടപടികളിലെ മറ്റ് ഘട്ടങ്ങളും വരും മാസങ്ങളിൽ പൂർത്തിയാക്കുമെന്ന് എയർ ഇന്ത്യ എംഡിയും സിഇഒയുമായ കാംപ്ബെൽ വിൽസൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇന്ത്യയിൽ 19 സ്ഥലങ്ങളിലേക്കാണ് എയർഏഷ്യ ഇന്ത്യ വിമാനങ്ങൾ സർവീസ് നടത്തുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് 19 ഇന്ത്യൻ നഗരങ്ങളിൽ നിന്ന് 14 രാജ്യാന്തര ഇടങ്ങളിലേക്കുള്ള സർവീസുകളും നടത്തിവരുന്നു.

English Summary: Air India Group completes major milestone in the integration of Air India Express and AirAsia India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS