ADVERTISEMENT

ഡെറാഡൂൺ∙ ശനിയാഴ്ച രാത്രിയിൽ ഉത്തരാഖണ്ഡിലുണ്ടായ മിന്നലിൽ 350 ആടുകൾ ചത്തു. ഉത്തർകാശിയിലെ ഡുൻഡ ബ്ലോക്കിൽ ശനി രാത്രി പത്തരയോടെയാണ് മിന്നൽ ഉണ്ടായത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഭൂമി ഇടിഞ്ഞുതാഴുന്നത് ഉൾപ്പെടെയുള്ള പ്രതിഭാസം നേരിടുന്ന ഉത്തരാഖണ്ഡിലാണ് മിന്നലേറ്റ് ഇത്രയധികം ആടുകൾ ചാകുന്നതും.

Read also: അപകീർത്തിയിൽ കെണി; കർണാടകയിൽ പ്രധാനമന്ത്രി പറഞ്ഞത് രാഹുലിന് എതിരെയുള്ള അടുത്ത ആയുധമോ?

ഡുൻഡയിലെ ഖട്ടുഖാൽ ഗ്രാമത്തിനടുത്തുള്ള മതാനൗ ടോക്കിലെ വനത്തിലാണ് മിന്നലേറ്റത്. ബർസു മേഖലയിലെ ആട്ടിടയൻമാർ അവരുടെ ആടുകളുമായി മലയോര പ്രദേശത്തേക്ക്  വരാറുള്ളതാണ്. ശനിയാഴ്ച വന്ന സംഘത്തിൽ ആകെ 1200 ആടുകളാണ് ഉണ്ടായിരുന്നത്. ഇവർക്കൊപ്പം ആട്ടിടയന്മാരായ റാം ഭഗത് സിങ്, പ്രതാം സിങ്, സഞ്ജീവ് റാവത് എന്നിവരും ഉണ്ടായിരുന്നു.

Read also: കുരുന്നോർമയിലെ നൊമ്പരം പങ്കുവച്ച് ഡോ. ദിവ്യ – ‘2 പുരുഷന്മാർ വാത്സല്യത്തോടെ അടുത്തിരുത്തി, വസ്ത്രമഴിച്ചു’

സഞ്ജീവിനാണ് ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടായത്. 188 ആടുകളാണ് ചത്തത്. കന്നുകാലികൾക്ക് ഇൻഷുറൻസ് എടുത്തിട്ടുണ്ടെങ്കിലും ഇടിമിന്നൽ പോലുള്ള സംഭവങ്ങളിൽ സർക്കാർ മാനുഷിക പരിഗണന നൽകി സഹായം ചെയ്യാറുണ്ട്. ഇത്തവണയും അതുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഡുൻഡ ഗ്രാമത്തിന്റെ പ്രധാൻ സുനിത നേഗി ദേശീയമാധ്യമത്തോടു പറഞ്ഞു.

മലയോര പ്രദേശത്തു പെയ്യുന്ന മഴ കർഷകരുടെ ഫലവർഗ കൃഷിയെ ബാധിച്ചിരുന്നു. മാർച്ച് 30 വരെ ഉത്തരാഖണ്ഡിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.

English Summary: Bad weather: 350 goats struck dead by lightning in Uttarkashi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com