വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ കമ്മിഷന്‍; 30 ദിവസത്തിനു ശേഷം പരിഗണിക്കും

Rahul Gandhi (Photo by Money SHARMA / AFP)
രാഹുൽ ഗാന്ധി (Photo by Money SHARMA / AFP)
SHARE

ന്യൂഡൽഹി∙ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ.  ഉപതിരഞ്ഞെടുപ്പുണ്ടാകില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. ഫെബ്രുവരി 2023 വരെയുള്ള ഒഴിവുകളാണ് പരിഗണിച്ചതെന്നും അതിനാലാണ് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പില്ലാത്തതെന്നും കമ്മിഷന്‍ അറിയിച്ചു. മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ട വയനാട് എംപി രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയതോടെയാണ് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് സാധ്യത തെളിഞ്ഞത്. വിചാരണക്കോടതി അനുവദിച്ച 30 ദിവസത്തിനു ശേഷം വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.‌ 

രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതോടെ വയനാട്ടിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോയെന്ന ആകാംക്ഷ ഉയർന്നിരുന്നു. മോദി പരാമർശത്തിൽ അപകീർത്തിക്കേസിൽ രണ്ടു വർഷം ശിക്ഷിക്കപ്പെട്ട രാഹുലിനെ ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയതോടെയാണ് വയനാട് ഉപതിരഞ്ഞെടുപ്പിന്റെ സാധ്യത തെളിഞ്ഞത്. ഉപതിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും കേരളത്തിലെ ചീഫ് ഇലക്ടറൽ ഓഫിസർക്കും ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിന്റെ പകർപ്പ് അയച്ചിരുന്നു.

English Summary: Bypolls in Wayanad - Election Commission Of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA