തൃശൂര്‍∙ മുപ്ലിയത്ത് അഞ്ച് വയസ്സുകാരന്‍ വെട്ടേറ്റ് മരിച്ചു. അസം സ്വദേശി നജിറുള്‍ ഇസ്‌ലാമാണ് കൊല്ലപ്പെട്ടത്. അതിഥിത്തൊഴിലാളിയുടെ മകനാണ്. അതിഥിത്തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് സംഭവം. കുട്ടിയുടെ അമ്മാവന്‍ അസം സ്വദേശി ജമാലുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഗുരുതരമായി പരുക്കേറ്റ കുട്ടിയുടെ അമ്മ നജിമ കാട്ടൂനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
English Summary: A Six Year Old Boy was Stabbed to Death at Thrissur