തിരുവനന്തപുരം ∙ രാജ്യാന്തര യാത്രക്കാരെ കൊള്ളയടിച്ച് വിമാനകമ്പനികള്‍. ഓരോ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള നിരക്കിന്‍റെ മൂന്നിരട്ടിവരെയാണ് ഇന്ത്യയില്‍ നിന്ന് അങ്ങോട്ടുള്ള യാത്രയ്ക്ക് ഈടാക്കുന്നത്. കാനഡ, യുഎസ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള നിരക്കിന്‍റെ മൂന്നും നാലും ഇരട്ടിയാണ് കേരളത്തില്‍നിന്ന് അവിടേക്കുള്ള ടിക്കറ്റ് നിരക്ക്. മെയ് 1ന് കാനഡയിലെ ടൊറന്റോയില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനനിരക്ക് 42,717 രൂപയാണ്. എന്നാല്‍ അതേ ദിവസം തിരുവനന്തപുരത്തുനിന്ന് ടൊറന്റോയിലേക്കുള്ള ടിക്കറ്റ് നിരക്ക് 1,28,360 രൂപയാണ്.
Read Also: മോദി പരാമർശം: രാഹുലിന് പട്ന കോടതിയുടെ നോട്ടിസ്; ഏപ്രിൽ 12ന് ഹാജരാകണം
മെയ് 1 ലെ ചില രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്ക് ഇങ്ങനെ:
ന്യൂയോർക്ക്–തിരുവനന്തപുരം: 37,710 രൂപ
തിരുവനന്തപുരം–ന്യൂയോർക്ക് : 94,800 രൂപ ( 57,090 രൂപ കൂടുതല്‍)
ലണ്ടൻ–തിരുവനന്തപുരം : 35,300 രൂപ
തിരുവനന്തപുരം–ലണ്ടൻ : 55,400 രൂപ
സിഡ്നി (ഓസ്ട്രേലിയ)– തിരുവനന്തപുരം : 46,215 രൂപ
തിരുവനന്തപുരം–സിഡ്നി : 58,970 രൂപ
യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് വിമാനനിരക്കുകള്‍ക്കുള്ള പരമാവധി പരിധി എടുത്തു കളഞ്ഞതോടെയാണ് വിമാനക്കമ്പനികൾ ചൂഷണം തുടങ്ങിയത്. ഇതിൽ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
English Summary: Airlines rates for international services