വത്തിക്കാൻ സിറ്റി ∙ ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയുടെ ഭാഗമായി ഏതാനും ദിവസം ആശുപത്രിയില്‍ തുടരേണ്ടിവരുമെന്ന് വത്തിക്കാന്‍ അറിയിച്ചു.

എൺപത്തിയാറുകാരനായ മാര്‍പാപ്പയ്ക്ക് സമീപ ദിവസങ്ങളില്‍ ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. എന്നാല്‍ പരിശോധനയില്‍ കോവിഡില്ലെന്ന് കണ്ടെത്തിയിരുന്നു. മാര്‍പാപ്പ ആരോഗ്യം വീണ്ടെടുത്തില്ലെങ്കില്‍ പീഡാനുഭവ വാരത്തിലെ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തേക്കില്ല.
English Summary: Pope Francis in hospital with respiratory infection