‘ആര്‍എസ്എസ് 21ാം നൂറ്റാണ്ടിലെ കൗരവര്‍’: രാഹുലിനെതിരെ വീണ്ടും മാനനഷ്ടക്കേസ്
Mail This Article
ന്യൂഡൽഹി ∙ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും മാനനഷ്ടക്കേസ്. ‘‘21ാം നൂറ്റാണ്ടിലെ കൗരവരാണ് ആര്‍എസ്എസ്’’ എന്ന പരാമര്‍ശത്തിനെതിരെയാണ് കേസ്. ആര്‍എസ്എസ് അനുഭാവിയായ കമൽ ഭണ്ഡോരിയയാണ് ഹരിദ്വാര്‍ കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
ഹർജി ഏപ്രിൽ 12ന് പരിഗണിച്ചേക്കും. ജനുവരിയിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കുരുക്ഷേത്രയിലാണ് രാഹുൽ പ്രസ്താവന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ രാഹുൽ ഗാന്ധിക്ക് വക്കീൽ നോട്ടിസ് അയച്ചിട്ടും പ്രതികരിച്ചില്ലെന്നും പരാതിക്കാരൻ പറഞ്ഞു.
‘എല്ലാ മോഷ്ടാക്കൾക്കും മോദി എന്നു പേരുള്ളതെന്തുകൊണ്ട്’ എന്ന പരാമർശത്തിന്റെ പേരിൽ രാഹുലിനെ സൂറത്ത് കോടതി 2 വർഷം തടവുശിക്ഷയ്ക്കു വിധിച്ചിരുന്നു. പിന്നാലെ എംപി സ്ഥാനത്തുനിന്നു അയോഗ്യനാക്കപ്പെടുകയും ചെയ്തു.
English Summary: Fresh defamation complaint against Rahul Gandhi