ADVERTISEMENT

ന്യൂഡല്‍ഹി∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ചെലവഴിച്ചതില്‍ ക്രമക്കേടും അഴിമതിയും സ്വജനപക്ഷപാതവും ഉണ്ടായെന്ന് വ്യക്തമായതിനാല്‍ ധാര്‍മികത അൽപമെങ്കിലും ഉണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ലോകായുക്തയിലെ രണ്ട് ജഡ്ജിമാരില്‍ ഒരാള്‍ മുഖ്യമന്ത്രി കുറ്റം ചെയ്‌തെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. രണ്ടാമത്തെയാള്‍ ഏതു സാങ്കേതിക പ്രശ്‌നമാണ് ചൂണ്ടിക്കാട്ടിയതെന്ന് അറിയാനിരിക്കുന്നതേ ഉള്ളൂവെന്നും സുരേന്ദ്രൻ പറഞ്ഞു.

‘‘സാങ്കേതികത്വത്തില്‍ കടിച്ചുതൂങ്ങി ഭരണത്തില്‍ തുടരുന്നത് മുഖ്യമന്ത്രിയുടെ അധികാരദുര മൂലമാണ്. ഇനി മുഖ്യമന്ത്രിക്ക് അനൂകൂലമായി വിധി വരാന്‍ ഒരു സാധ്യതയുമില്ല. പല കേസിലും മുഖ്യമന്ത്രി  അന്വേഷണം നേരിടുകയാണ്. ഇപ്പോള്‍ രാജിവച്ചു പോകുന്നതാണ് മുഖ്യമന്ത്രിക്ക് നല്ലത്. ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ നിലപാട് എന്താണെന്ന് താൽപര്യമുണ്ട്. പുരപ്പുറത്ത് കയറി ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചു പ്രസംഗിക്കുന്നവരാണല്ലോ സിപിഎമ്മുകാര്‍. എം.വി.ഗോവിന്ദനും സീതാറാം യച്ചൂരിയും ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കണം’ – സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

വാദം പൂര്‍ത്തിയായി ഒരു വര്‍ഷമായിട്ടും ലോകായുക്ത കേസില്‍ വിധി വരാത്തതില്‍ കേരളത്തിലെ ജനങ്ങള്‍ക്കുള്ള പരാതിയില്‍ ഹൈക്കോടതി പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുരേന്ദ്രന്‍ ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

English Summary: BJP State President K Surendran Demands Resignation Of CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com