ADVERTISEMENT

ന്യൂഡൽഹി ∙ കൊതുക് തിരിയിൽ നിന്ന് കിടക്കയിലേക്ക് തീപടർന്ന് ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു. നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുഞ്ഞുമാണ് മരിച്ചത്. പൊള്ളലേറ്റ രണ്ടുപേര്‍ ആശുപത്രിയിൽ ചികിത്സ തേടി. ഇവരിൽ ഒരാൾ പ്രാഥമികശുശ്രൂഷയ്ക്കു ശേഷം ആശുപത്രി വിട്ടു. ഡൽഹിയിലെ ശാസ്ത്രി പാർക്കിലാണ് സംഭവം.

രാത്രിയിൽ കത്തിച്ചുവച്ച കൊതുക് തിരി എപ്പോഴോ കിടക്കയിലേക്ക് മറിയുകയായിരുന്നു. കിടക്കയിൽ തീ പടർന്നതോടെ പുകയും ഉയർന്നു.  കാർബൺ മോണോക്സൈഡ് വാതകവും പുകയും ശ്വസിച്ച് വീട്ടുകാർ അബോധാവസ്ഥയിലാവുകയും മരിക്കുകയുമായിരുന്നുവെന്ന് ഡൽഹി പൊലീസ് ഉദ്യോഗസ്ഥൻ ജോയ് തിർകെ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

English Summary: Mosquito Coil Sets Off Fire In Delhi House, 6 Killed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com