ആലപ്പുഴ ∙ ദേശീയപാതയില്‍ ആലപ്പുഴ പുറക്കാട് നിർത്തിയിട്ട ലോറിക്ക് പുറകില്‍ കാറിടിച്ച് ഒരാൾ മരിച്ചു. 2 പേർക്ക് പരുക്കേറ്റു. കാറോടിച്ചിരുന്ന പത്തനംതിട്ട വാഴമുട്ടം തിരുവാതിരയിൽ പ്രസന്നകുമാറാണ് മരിച്ചത്. ദേശീയ പാതയിൽ പുറക്കാട് പുത്തൻനടയ്ക്കു സമീപം വെള്ളിയാഴ്ച രാവിലെയാണ് അപകടം.
വിദേശത്തുനിന്ന് എത്തിയ ബന്ധു അടൂർ സ്വദേശിയായ നിധിനുമായി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം. ലോറിക്ക് പിന്നിൽ കുടുങ്ങിക്കിടന്ന കാറ് വെട്ടിപ്പൊളിച്ചാണ് കാർ യാത്രക്കാരെ പുറത്തെടുത്തത്. പരുക്കേറ്റ നിധിനെയും നൂറനാട് പള്ളിക്കൽ സ്വദേശി ബാബുവിനെയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
English Summary: One died in Alappuzha accident