ADVERTISEMENT

പാലക്കാട് ∙ നെല്ലിയാമ്പതി ചുരം റോഡിൽ കാട്ടാനക്കൂട്ടം ഗതാഗതം തടസ്സപ്പെടുത്തി. വിനോദസഞ്ചാരികളുടേത് ഉള്‍പ്പെടെ വാഹനങ്ങള്‍ ഒരുമണിക്കൂറിലധികം നിര്‍ത്തിയിട്ടു. ആദ്യം റോഡരികില്‍ നിലയുറപ്പിച്ച ആനക്കൂട്ടം പിന്നീട് റോഡ് മുറിച്ച് കടന്ന് വനത്തിനുള്ളിലേക്ക് മാറി.

കുട്ടികൾ ഉൾപ്പെടെ പത്തോളം ആനകളാണ് ഏറെനേരം റോഡിൽ നിലയുറപ്പിച്ചത.് ചുരത്തോട് ചേർന്ന് അയ്യപ്പൻകൊറ്റ എന്ന സ്ഥലത്താണ് കാട്ടാനക്കൂട്ടം എത്തിയത്. പതിവായി ആനക്കൂട്ടം വരുന്ന സ്ഥലമാണിത്. പുലർച്ചെയോ രാത്രിയിലോ ആണ് ആനക്കൂട്ടത്തെ കാണാറുള്ളത്. കടുത്ത വേനൽ തുടരുന്ന പശ്ചാത്തലത്തിലാണ് രാവിലെയും ഇത്തരത്തിൽ ആനക്കൂട്ടം ഇറങ്ങുന്നതെന്നു കരുതുന്നു.

English Summary: Wild Elephants Blocks Road at Palakakd

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com