ADVERTISEMENT

കൊച്ചി ∙ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിൽ തന്നെ അവഗണിച്ചെന്ന് കെ. മുരളീധരൻ. പ്രസംഗിക്കാൻ അവസരം നൽകിയില്ല, പാർട്ടി മുഖപത്രത്തിലും പേരുണ്ടായില്ല. വിഷയത്തിൽ ഐഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ അതൃപ്തി അറിയിച്ചു. തന്റെ സേവനം പാർട്ടിക്കുവേണ്ടെങ്കിൽ വേണ്ട. സ്വരം നന്നായിരിക്കുമ്പോൾ പാട്ടുനിർത്താനാണ് തീരുമാനമെന്നും മുരളീധരൻ പറഞ്ഞു.

Read Also: പെൺ വിവാഹപ്രായം 21: കേന്ദ്രത്തെ എതിർത്ത് കേരളം; സ്മൃതിയുടെ ബില്ലിനെതിരെ ലീഗും

കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത ചടങ്ങിൽ മുൻനിരയിൽ തന്നെ കെ. മുരളീധരനും ഉണ്ടായിരുന്നു. ആദ്യം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പ്രസംഗിച്ചു. പിന്നാലെ യുഡിഎഫ് കൺവീനർ എം.എം. ഹസൻ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എന്നിവരും സംസാരിച്ചു. എന്നാൽ തനിക്ക് മാത്രം അവസരം നൽകിയില്ലെന്ന് മുരളീധരൻ കെപിസിസിയോട് പരാതിപ്പെട്ടു.

English Summary: Vaikom Satyagraha centenary; K. Muralidharan expressed his displeasure 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com