‘കേരളത്തെ നോളജ് ഇക്കോണമിയാക്കും’: കെടിയു വിസിയായി ഡോ.സജി ഗോപിനാഥ്

ഡോ.സജി ഗോപിനാഥ്
SHARE

തിരുവനന്തപുരം ∙ കേരള സാങ്കേതിക സർവകലാശാലയുടെ (കെടിയു) താൽക്കാലിക വൈസ് ചാൻസലറായി (വിസി) ഡോ.സജി ഗോപിനാഥ് ചുമതലയേറ്റു. കേരളത്തെ നോളജ് ഇക്കോണമി ആക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും അതിനായി പരിശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റെടുത്തിരിക്കുന്നത് അധിക ചുമതലയാണ്. സർവകലാശാലയിൽ എത്രയുംവേഗം സ്ഥിരം വിസിയെ നിയമിക്കാനുള്ള നടപടികൾ എടുക്കും.

കെടിയു വിസിയായി ചുമതലയേറ്റത് ഗവർണറുടെ നിർദേശപ്രകാരമാണ്. കെടിയു വിസിയായി നല്ല രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുമെന്ന് കരുതുന്നതായും സജി ഗോപിനാഥ് പറഞ്ഞു. നിലവിൽ കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലറാണ് സജി ഗോപിനാഥ്. വെള്ളിയാഴ്ചയാണു കെടിയു വൈസ് ചാൻസലറുടെ അധിക ചുമതല നല്‍കി ഗവർണർ ഉത്തരവിറക്കിയത്. സാങ്കേതിക സർവകലാശാലയുടെ ചുമതല ആർക്കു നൽകണമെന്ന് സർക്കാരിനോട് ഗവർണർ ആരാഞ്ഞിരുന്നു. തുടർന്ന്, മൂന്നു പേരുടെ പട്ടിക സർക്കാർ കൈമാറി. പട്ടികയിൽ ആദ്യപേരുകാരനായിരുന്നു സജി ഗോപിനാഥ്.

യുജിസി മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ കെടിയു വിസി സ്ഥാനത്തുനിന്ന് ഡോ. എം.എസ്.രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയപ്പോൾ സജിക്ക് ചുമതല നൽകണമെന്ന് സർക്കാർ ശുപാർശ ചെയ്തിരുന്നു. യുജിസി ചട്ടം ലംഘിച്ചു നിയമനം ലഭിച്ചതിന്റെ പേരിൽ ചാൻസലറുടെ കാരണം കാണിക്കൽ നോട്ടിസ് ലഭിച്ചവരുടെ കൂട്ടത്തിൽ സജിയും ഉണ്ടെന്നു ചൂണ്ടിക്കാട്ടി ഗവർണർ ചുമതല നൽകിയില്ല. നോട്ടിസിൽ തുടർനടപടി ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് അധികച്ചുമതല നൽകിയത്.

English Summary: Dr Saji Gopinath assumed office as KTU VC In-charge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS