ADVERTISEMENT

തിരുവനന്തപുരം ∙ ഹരിതകർമ സേനയ്ക്ക് യൂസർഫീ നൽകാത്തവരിൽനിന്നും തുക വസ്തു നികുതി കുടിശികയായി ഈടാക്കാൻ സർക്കാർ ഉത്തരവ്. ഇന്നു മുതൽ ഉത്തരവിന് പ്രാബല്യമുണ്ടാകും. പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ ശേഖരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന യൂസർഫീ ബന്ധപ്പെട്ട ഏജൻസികൾക്കു നൽകാൻ വീടുകളും സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്. വീടുകൾക്ക് 50 രൂപയും സ്ഥാപനങ്ങൾക്ക് 100 രൂപയുമാണ് പ്രതിമാസ ഫീസ്. 

Read also: ‘കത്തിച്ചതല്ല, ബ്രഹ്മപുരത്തേത് സ്വാഭാവിക തീപിടിത്തം’; റിപ്പോര്‍ട്ട് തിരക്കഥയെന്ന് സതീശൻ

കേരള സർക്കാരിന്റെ 2020 ഓഗസ്റ്റ് 12ലെ ഉത്തരവ് അനുസരിച്ചാണ് യൂസർഫീ നിശ്ചയിച്ചത്. ഫീസ് നൽകാത്തവർക്ക് സേവനം നിഷേധിക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്കുണ്ട്. കുടുംബശ്രീ മിഷനു കീഴിലാണ് ഹരിതകർമസേന പ്രവർത്തിക്കുന്നത്. ഹരിത കർമ സേനയ്ക്ക് പണം കൊടുക്കാൻ ബാധ്യതയില്ലെന്ന വ്യാജ പ്രചാരണം ഉണ്ടായതിനെ തുടർന്ന് തദ്ദേശവകുപ്പ് ഡിജിപിക്ക് പരാതി നൽകിയിരുന്നു.

English Summary: Government order on collecting user fee to Haritha Karma Sena

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com