എൻഎസ്എസ് പങ്കെടുത്തില്ലെങ്കിലും ഒരു ചുക്കും സംഭവിക്കില്ല: വിമർശിച്ച് വെള്ളാപ്പള്ളി

Vellappally-Natesan-8
വെള്ളാപ്പള്ളി നടേശൻ
SHARE

വൈക്കം∙ സംസ്ഥാന സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ നിന്നും വിട്ടുനിന്ന എൻഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

‘‘എൻഎസ്എസ് പങ്കെടുത്തില്ലെങ്കിലും ഒരു ചുക്കും സംഭവിക്കില്ല. പതിനായിരക്കണക്കിന് ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്. എൻഎസ്എസിന്റേത് കാലഹരണപ്പെട്ട നേതൃത്വമാണ്. കാലഘട്ടത്തിനൊപ്പം നിൽക്കാതെ കാലചക്രത്തെ പുറകോട്ട് തിരിക്കാനാണ് എൻഎസ്എസ് നേതൃത്വം ശ്രമിക്കുന്നത്. എൻഎസ്എസ് നേതൃത്വം മാടമ്പിത്തരം കാണിക്കുകയാണ്.’’– വെള്ളാപ്പള്ളി പറഞ്ഞു. 

വൈക്കം സത്യഗ്രഹം കേരളത്തിലെ ക്ഷേത്ര പ്രവേശന മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കിയതായി വെള്ളാപ്പള്ളി നടേശന്‍ പ്രസംഗത്തിൽ പറഞ്ഞു. മഹാത്മാ ഗാന്ധിയുമായുള്ള വൈക്കം സത്യഗ്രഹ നായകന്‍ ടി.കെ.മാധവന്റെ സൗഹൃദം സത്യഗ്രഹത്തിന് ദേശീയ പ്രസ്ഥാനത്തിന്റെ പിന്തുണ നേടിക്കൊടുത്തുവെന്നും വൈക്കം സത്യഗ്രഹ ശതാബ്ദി ഉദ്ഘാടന വേദിയിൽ ആശംസയർപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

വൈക്കം സത്യഗ്രഹത്തിന് പെരിയാര്‍ ഇ.വി.രാമസ്വാമി നായ്ക്കര്‍ നല്‍കിയ സംഭാവനകളുടെ തെളിവാണ് ശതാബ്ദി ആഘോഷ വേദിയിലെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സാന്നിധ്യമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Vellappally Natesan slams NSS on Vaikom Satyagraha celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS