ADVERTISEMENT

മെക്‌സിക്കോ സിറ്റി ∙ പറക്കുന്നതിനിടെ ഹോട്ട് എയര്‍ ബലൂണിന് തീ പിടിച്ച് മെക്‌സിക്കോയിൽ 2 പേര്‍ മരിച്ചു. മെക്‌സിക്കോ സിറ്റിയിലെ പ്രശസ്തമായ തിയോതിഹുവാക്കന്‍ പുരാവസ്തു കേന്ദ്രത്തിന് സമീപമായിരുന്നു അപകടം. ബലൂണിൽ പറക്കുകയായിരുന്ന യാത്രക്കാർ തീ പിടിത്തത്തിനു പിന്നാലെ താഴേക്കു ചാടിയെന്ന് അധികൃതർ അറിയിച്ചു.

50 വയസ്സുള്ള മധ്യവയസ്കനും 39 വയസ്സുള്ള യുവതിയുമാണു മരിച്ചത്. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടിക്കു പൊള്ളലേറ്റു. കുട്ടിയുടെ വലത് തുടയെല്ലിന് പൊട്ടലുമുണ്ട്. എയര്‍ ബലൂണിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബലൂണില്‍ വേറെയാരെങ്കിലും ഉണ്ടായിരുന്നോയെന്നു വ്യക്തമല്ല.

English Summary: Video: Hot Air Balloon Catches Fire Mid-Air In Mexico, Passengers Jump Off

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com