ADVERTISEMENT

തൃശൂർ ∙ സി.കെ.ആശയെ പരസ്യത്തില്‍നിന്ന് ഒഴിവാക്കിയതില്‍ പരാതിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജില്ലാ കമ്മിറ്റിക്ക് പരാതിയുള്ളതായി അറിയില്ല. പരിഗണന ലഭിച്ചില്ലെന്ന വാദം തെറ്റാണെന്നും പാര്‍ട്ടിക്ക് പരിഭവമില്ലെന്നും കാനം രാജേന്ദ്രന്‍ തൃശൂരില്‍ പറഞ്ഞു. സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിനായി പിആർഡി നൽകിയ പത്രപരസ്യത്തിൽ എംഎൽഎ സി.കെ. ആശയുടെ പേരും ചിത്രവും ഒഴിവാക്കിയ വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു കാനം.

English Summary: No complaints about CK Asha's removal from advertisement, says Kanam Rajendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com