മെട്രോയിലെ ലിഫ്റ്റിനുള്ളിൽ സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിച്ച് യുവതിയെ കടന്നുപിടിച്ചു; 26കാരൻ അറസ്റ്റിൽ
Mail This Article
ന്യൂഡൽഹി∙ ഡൽഹി മെട്രോ സ്റ്റേഷനിലെ ലിഫ്റ്റിനുള്ളിൽ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ 26 വയസ്സുകാരൻ അറസ്റ്റിൽ. സ്വകാര്യ ആശുപത്രിയിലെ ഹൗസ് കീപ്പിങ് സ്റ്റാഫായി ജോലി ചെയ്യുന്ന രാജേഷ് കുമാർ എന്നയാളെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം നാലിനായിരുന്നു കേസിന് ആസ്പദമായ സംഭവം.
തെക്കൻ ഡൽഹിയിലെ ജസോല മെട്രോ സ്‌റ്റേഷനിൽ ലിഫ്റ്റിനുള്ളിൽവച്ച് രാജേഷ് കുമാർ തന്റെ സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുകയും യുവതിയെ കടന്നുപിടിക്കുകയുമായിരുന്നു. യുവതി എതിർത്തതോടെ ഇയാൾ മെട്രോ ട്രെയിനിൽ കയറാതെ പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ടു.
ആർക്കിടെക്ടായി ജോലി ചെയ്യുന്ന യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പൊലീസ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചു. പീഡനക്കുറ്റം ചുമത്തി ഡൽഹി മെട്രോ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
English Summary: 26-Year-Old Delhi Man Arrested For Sexually Harassing Woman In Metro Lift