ADVERTISEMENT

തൃശൂര്‍ ∙ പൂരക്കാഴ്ച്ചകള്‍ ഓരോന്നും വൻ ആവേശത്തോടെയാണ് തൃശൂരിലുള്ളവരും പുറത്തുള്ളവരും ആസ്വദിച്ചത്. പതിനായിരക്കണക്കിന് ആളുകൾ പൂരനഗരിയിലേക്ക് ഒഴുകിയെത്തി. ഗജവീരന്മാര്‍ പൂരത്തിന് അണിനിരന്നതായിരുന്നു പ്രധാന ആകര്‍ഷണം. എന്നാല്‍ പൂരത്തിന് ദിനോസറുകള്‍ എത്തിയാലോ? ദിനോസറുകള്‍ പങ്കെടുക്കുന്ന തൃശൂര്‍ പൂരത്തിന്റെ എഐ (നിർമിത ബുദ്ധി) ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറൽ.

Read also: കുടകളിൽ വിസ്മയം ഒളിപ്പിച്ച്, ആവേശം വിതറി തൃശൂർ പൂരം; ആർപ്പുവിളിച്ച് കാണികൾ

എഐയുടെ സഹായത്തോടെ തയാറാക്കിയ ചിത്രങ്ങൾ ജനം ഏറ്റെടുത്തു. പൂരനഗരിയിൽ കറങ്ങി നടക്കുന്ന ദിനോസറുകളെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ദിനോസറുകൾ വാഴുന്ന ലോകത്ത് പൂരം, ദിനോസറുകൾ എന്നിവ സംയോജിപ്പിച്ചാല്‍ എങ്ങനെയിരിക്കും എന്ന പരീക്ഷണമാണ് ഈ ചിത്രങ്ങള്‍. ai.magine_ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. ചിത്രങ്ങളിൽ വിൽ സ്മിത്ത്, വണ്ടര്‍ വുമണ്‍ തുടങ്ങിയ ഹോളിവുഡ് താരങ്ങളും കേരള വേഷത്തില്‍ അണിനിരക്കുന്നുണ്ട്.

English Summary: Dinosaurs in Thrissur Pooram: AI Images

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com