പൂരത്തിന് ആനപ്പുറത്തേറി മാസായി മെസി; വിസ്മയമായി കുടമാറ്റം, ആരവം– വിഡിയോ

thrissur pooram messi
തിരുവമ്പാടി വിഭാഗം ഉയർത്തി മെസിക്കുട.
SHARE

തൃശൂർ ∙ തേക്കിൻകാട് മൈതാനത്ത് പൂരത്തിന്റെ ആവേശത്തിലേക്ക് ഫുട്ബാൾ ഇതിഹാസം മെസിയും! മത്സരക്കുടമാറ്റത്തിലാണ് അപ്രതീക്ഷിത കുടയായി വിരിഞ്ഞ് ‘മെസിക്കുട’ പൂരപ്രേമികളുടെയും കാൽപന്ത് പ്രേമികളുടെയും ഹൃദയം കവർന്നത്. പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ച് നടത്തിയ കുടമാറ്റത്തിൽ ഓരോന്നും ഒന്നിനൊന്നു മികച്ചതായിരുന്നു.

എന്നാൽ തിരുവമ്പാടി വിഭാഗം മെസിക്കുട ഇറക്കിയതോടെ ജനസാഗരം ആർത്തുവിളിച്ചു. ലോക ഫുട്ബോൾ കിരീടം നേടിയ അർജന്റീന താരത്തിന് ആശംസയുമായിട്ടായിരുന്നു തിരുവമ്പാടിയുടെ സർപ്രൈസ് കുട. ഖത്തര്‍ ലോകകപ്പ് ഉയര്‍ത്തി നില്‍ക്കുന്ന മെസ്സിക്കുട ഉയർന്നതോടെ ആരാധകർ മെസി, മെസി എന്ന് ആർപ്പുവിളിച്ചു. എൽഇഡിയിൽ തിരുവമ്പാടി ദേവസ്വത്തിന്റെ ആശംസകൾ തെളിഞ്ഞതോടെ ഏവരുടെയും മനസ്സ് നിറഞ്ഞു. കുടകള്‍ക്കു പുറമെ വ്യത്യസ്ത കോലങ്ങളും ഉയര്‍ത്തിയാണു കുടമാറ്റം വർണവിസ്മയമായത്. തിങ്കളാഴ്ച പുലർച്ചെയാണ് വെടിക്കെട്ട്.

English Summary: Thrissur Pooram Kudamattam surprises with ‘Messi Kuda’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA