King Charles III Coronation

കിരീടം ചൂടി ചാൾസ് മൂന്നാമൻ രാജാവ്; പട്ടാഭിഷേകം ഹൃദയത്തിലേറ്റി ബ്രിട്ടിഷ് ജനത

King Charles III Coronation | (Photo by Daniel LEAL / AFP)
ചാൾസ് മൂന്നാമൻ രാജാവും കാമില രാജ്ഞിയും ബക്കിങ്ങാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ നിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. (Photo by Daniel LEAL / AFP)
SHARE

ലണ്ടൻ ∙ നൂറ്റാണ്ടിലെ ചരിത്രകൗതുകത്തിന്റെ പ്രൗഢഗാംഭീര്യത്തോടെ ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങ്. വെസ്റ്റ് മിൻസ്റ്റർ ആബിയിൽ കാന്റർബറി ആർച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ അഞ്ചു ഘട്ടങ്ങളായാണ് കിരീടധാരണ ചടങ്ങ് നടന്നത്. ചാൾസ് മൂന്നാമൻ രാജാവിനെ കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി കിരീടം അണിയിച്ചു. കാമില രാജ്ഞിയെയും കിരീടം ചൂടിച്ചു. കിരീടാവകാശി വില്യം രാജകുമാരൻ ചാൾസ് രാജാവിന് മുന്നിൽ കൂറ് പ്രഖ്യാപിച്ചു.

കിരീടധാരണ ചടങ്ങുകൾക്കുശേഷം വെസ്റ്റ്മിൻസ്റ്റർ ആബിയിൽനിന്ന് ബക്കിങ്ങാം കൊട്ടാരത്തില്‍ തിരിച്ചെത്തിയ ചാൾസ് രാജാവും കാമില രാജ്ഞിയും ബാൽക്കണിയിൽനിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്തതോടെയാണ് ചടങ്ങുകൾ അവസാനിച്ചത്. കാത്തുനിന്ന ജനങ്ങൾ തിരിച്ചും കൈവീശി കാണിച്ചു. വിവിധ രാജ്യങ്ങളിൽനിന്ന് 2000 അതിഥികൾ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ഭാര്യ സുദേഷ് ധൻകർ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ്, യുഎസ് ഗായിക കാറ്റി പെറി തുടങ്ങി നിരവധിപ്പേർ ചടങ്ങിന് സാക്ഷികളായി.

King Charles III Coronation | (Photo by Oli SCARFF / AFP)
ചാൾസ് മൂന്നാമൻ രാജാവും കാമില രാജ്ഞിയും ബക്കിങ്ങാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ. (Photo by Oli SCARFF / AFP)

വ്യോമസേനാ വിമാനങ്ങളുടെ ഫ്ലൈ പാസ്റ്റ് ആയിരുന്നു ചടങ്ങുകളിലെ അവസാനത്തെ ശ്രദ്ധേയമായ പരിപാടി. ബക്കിങ്ങാം കൊട്ടാരം മുതൽ വെസ്റ്റ്മിൻസ്റ്റർ ആബി വരെ റോഡുകളിൽ‌ ആളുകൾ തിങ്ങിനിറഞ്ഞിരുന്നു. 1953ൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണച്ചടങ്ങിൽ പങ്കെടുത്ത മുതിർന്ന പൗരന്മാരിൽ ചിലർ പ്രായത്തിന്റെ അവശതകൾ മറന്നും എത്തി. രാജവാഴ്ചയെ വിമർശിക്കുന്നവരുടെ പ്രതിഷേധം കണക്കിലെടുത്തുള്ള സുരക്ഷാക്രമീകരണവും ഒരുക്കിയിരുന്നു. സമൂഹമാധ്യമങ്ങളിൽ കിരീടധാരണ ചടങ്ങിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും നിറഞ്ഞു.

King Charles III Coronation

English Summary: King Charles III Coronation – LIVE Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ഗോപാംഗനേ...

MORE VIDEOS