എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിക്ക് തേളിന്റെ കുത്തേറ്റു; ഖേദം പ്രകടിപ്പിച്ചു കമ്പനി
Mail This Article
ന്യൂഡൽഹി∙ എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിക്ക് തേളിന്റെ കുത്തേറ്റു. ഏപ്രിൽ 23–നായിരുന്നു സംഭവം. ആശുപത്രിയിൽ ചികിത്സയിലായിരുന്ന യാത്രക്കാരി അപകടനില തരണം ചെയ്തതായി അധികൃതർ പറഞ്ഞു. യാത്രക്കാരിക്കുണ്ടായ ദുരനുഭവത്തില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. അപൂര്‍വമായി മാത്രം സംഭവിക്കുന്നതാണിതെന്നും ദൗര്‍ഭാഗ്യകരമാണെന്നും കമ്പനി അറിയിച്ചു.
നാഗ്‌പൂരിൽ നിന്നും മുംബൈയിലേക്ക് പോയ വിമാനത്തിലായിരുന്നു സംഭവം. തേളിന്റെ കുത്തേറ്റപ്പോൾ തന്നെ ഇവർക്ക് പ്രാഥമികശുശ്രൂഷകൾ നൽകി, പിന്നീട് വിമാനം ലാൻഡ് ചെയ്തയുടൻ വൈദ്യസഹായം നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഈ സംഭവത്തിന് പിന്നാലെ വിമാനം വിശദമായി പരിശോധിച്ചപ്പോഴാണ് തേളിനെ കണ്ടെത്താനായത്. കഴിഞ്ഞ വർഷം,ഡിസംബറിൽ വിമാനത്തിലെ കാർഗോ വിഭാഗത്തിൽ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു
English Summary: Scorpion bites woman on Air India Nagpur-Mumbai Flight