ADVERTISEMENT

ന്യൂഡൽഹി∙ അപ്രതീക്ഷിതമായി ഹോസ്റ്റൽ സന്ദർശനം നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഡൽഹി സർവകലാശാലയുടെ നോട്ടിസ്. ഇനി ക്യാംപസിൽ അനധികൃതമായി പ്രവേശിക്കാൻ പാടില്ലെന്നു കാട്ടിയാണ് നോട്ടിസ് അയയ്ക്കുക. നോട്ടിസ് ഉടൻ അയയ്ക്കുമെന്ന് സർവകലാശാല റജിസ്ട്രാർ വികാസ് ഗുപ്ത അറിയിച്ചു.

‘‘വിദ്യാർഥികളുടെ സുരക്ഷയെ ഇത്തരത്തിലുള്ള സന്ദർശനങ്ങൾ അപകടത്തിലാക്കും. സർവകലാശാല സന്ദർശനത്തിന് കൃത്യമായ മാർഗരേഖകളുണ്ട്. അതു പാലിക്കണം. വിദ്യാർഥികൾ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ രാഹുൽ അനധികൃതമായി അവിടെ പ്രവേശിക്കുകയായിരുന്നു. ഇത്തരം സംഭവങ്ങൾ ക്യാംപസിൽ അനുവദിക്കാൻ സാധിക്കില്ല. ഇത് ആവർത്തിക്കാൻ പാടില്ല. വിദ്യാർഥികളുടെ സുരക്ഷയെ ബാധിക്കും’’– റജിസ്ട്രാർ വികാസ് ഗുപ്ത പറഞ്ഞു.

അതേസമയം, രാഹുൽ ഗാന്ധിക്കെതിരെ നടപടിയെടുക്കാൻ അധികൃതരുടെ മേൽ സമ്മർദമുണ്ടെന്ന് കോൺഗ്രസിന്‍റെ വിദ്യാർഥി സംഘടനയായ എൻഎസ്‌യുഐ ‌ആരോപിച്ചു. ആരോപണത്തെ നിഷേധിച്ച് റജിസ്‌ട്രാർ രംഗത്ത് വന്നിട്ടുണ്ട്.

‘‘അത്തരത്തിൽ ഒരു സമ്മർദവുമില്ല. ഇത് അച്ചടക്കത്തിന്‍റെ കാര്യമാണ്. ഇനി ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടിയെടുക്കും’’ – റജിസ്ട്രാർ വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സർവകലാശാലയിൽ പിജിക്ക് പഠിക്കുന്ന ആൺകുട്ടികളുടെ ഹോസ്റ്റൽ രാഹുൽ സന്ദർശിച്ചത്. വിദ്യാർഥികളുമായി സംസാരിച്ച രാഹുൽ അവരുടെ കൂടെ ഉച്ചഭക്ഷണവും കഴിച്ചതിനു ശേഷമാണ് മടങ്ങിയത്. 

English Summary: Delhi University To Send Notice To Rahul Gandhi Over "Sudden" Hostel Visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com