കൊടുവള്ളി ∙ വിവാഹ വാർഷിക ദിനത്തിൽ ഭാര്യ നഫീസ വിനീതയ്ക്ക് സർപ്രൈസ് സമ്മാനമായി ഗോൾഡൻ വീസ കൈമാറി ഡോ.എം.കെ.മുനീർ എംഎൽഎ. ദുബായിലെ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ ഇഖ്‌ബാൽ മാർക്കോണിയുടെ സാന്നിധ്യത്തിലാണു ഭാര്യയ്ക്ക് എമിറേറ്റ്സ് ഐഡി മുനീർ സമ്മാനിച്ചത്.
പത്ത് വർഷത്തേക്കുള്ളതാണ് ഗോൾഡൻ വീസ. കൂടുംബസമേതം എത്തിയായിരുന്നു വിവാഹവാർഷിക ദിനാഘോഷം. പ്രസാധകൻ, എഴുത്തുകാരൻ എന്ന വിഭാഗത്തിൽ മുൻപ് മുനീറിന് ഗോൾഡൻ വീസ ലഭിച്ചിരുന്നു. ഇന്ത്യയിൽനിന്ന് ഒരു എംഎൽഎയ്ക്ക് ആദ്യമായായിരുന്നു ഈ അംഗീകാരം.
ദുബായിൽ ഡോക്ടറായി ജോലി ചെയ്യുന്ന മുഹമ്മദ് മുഫ്‌ലിഹ്, മുഹമ്മദ് മിന്നാഹ്, മലീഹ മുനീർ, മരുമകൾ ഡോ.ഹഫ്സ മുഫ്‌ലിഹ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഡോക്ടർ വിഭാഗത്തിൽ മുൻപ്തന്നെ മകൻ മുഹമ്മദ് മുഫ്‌ലിഹിനും മരുമകൾ ഹഫ്സ മുഫ്‌ലിഹിനും ഗോൾഡൻ വീസ ലഭിച്ചിരുന്നു.
English Summary: M.K.Muneer MLA Surprises Wife