ADVERTISEMENT

മലപ്പുറം∙ താനൂരിൽ 22 പേരുടെ മരണത്തിന് കാരണമായ ബോട്ട് രൂപമാറ്റം വരുത്തിയത് പോർട്ട് ഉദ്യാഗസ്ഥരുടെ അറിവോടെയെന്ന് വെളിപ്പെടുത്തല്‍. മല്‍സ്യബന്ധന ബോട്ടിന്റെ രൂപമാറ്റം മൂന്ന് ഉദ്യേഗസ്ഥരെത്തി തടഞ്ഞതായി നിര്‍മാണജോലി ഏറ്റെടുത്ത വർഗീസ് മനോരമ ന്യൂസിനോടു പറഞ്ഞു. പഴയ ബോട്ടിന് രേഖകളില്ലെന്ന കാരണം പറഞ്ഞാണ് ഉദ്യോഗസ്ഥർ തടഞ്ഞത്. ഒരു മാസം കഴിഞ്ഞപ്പോൾ രൂപമാറ്റം വരുത്താൻ അനുമതി ലഭിച്ചതായി ബോട്ടുടമ അറിയിച്ചു. 

Read also: സന്ദീപിന് മാനസിക പ്രശന്ങ്ങളില്ല; ‘ആശുപത്രിയിലുള്ളവരുടെ സംസാരം ഇഷ്ടപ്പെട്ടില്ല, ലക്ഷ്യംവച്ചത് പുരുഷഡോക്ടറെ’

എന്നാല്‍ 14 പേർ മൽസ്യബന്ധനത്തിനു പോകുന്ന ബോട്ട് വിനോദ സഞ്ചാരത്തിന് ഉപയോഗിക്കരുതെന്നു മുന്നറിയിപ്പ് നൽകിയെന്നും വർഗീസ് പറഞ്ഞു. വിനോദസഞ്ചാരികളെ കയറ്റാനല്ല കുടുംബത്തിലുള്ളവർക്ക് യാത്ര ചെയ്യാനാണ് എന്നു പറഞ്ഞപ്പോഴാണ് രൂപമാറ്റം വരുത്തിയത്.  ബോട്ടിന്റെ മുകൾതട്ടിൽ കയറി യാത്ര ചെയ്യാൻ പാടില്ലെന്നും മുൻവശത്തിരുന്ന് യാത്ര പാടില്ലെന്നുമുള്ള മുന്നറിയിപ്പ് നൽകിയിരുന്നു. 

English Summary: Boat that met with accident in Tanur changed to tourist boat with the knowledge of Port Officials

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com