ADVERTISEMENT

കോഴിക്കോട്∙ ഇടതുമുന്നണിക്കെതിരെ കുറ്റിച്ചിറയിൽ ആഞ്ഞടിച്ച് കെ.എം.ഷാജിയും മുനീറും. കൊണ്ടത് ലീഗിലെ ‘ഇടത്–മൃദു’സമീപനക്കാർക്കെന്ന് അണികൾ. ഇന്നലെ കുറ്റിച്ചിറയിൽ നടന്ന രാഷ്ട്രീയ വിശദീകരണയോഗം മുസ്‌ലിം ലീഗ് ഭാരവാഹി തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം സൗത്ത് മണ്ഡലത്തിൽ പാർട്ടിക്കകത്തുണ്ടായ ഭിന്നിപ്പുകൾക്കുള്ള വിശദീകരണയോഗം കൂടിയായാണ് പ്രവർത്തകർ കണക്കാക്കിയത്. ലീഗ് ഇടതുപക്ഷത്തോട് അടുക്കണമെന്ന നിലപാട് ഉള്ളിലുള്ള ചില നേതാക്കൾക്കുള്ള മുന്നറിയിപ്പാണ് ഇന്നലെ കുറ്റിച്ചിറയിൽ കെ.എം.ഷാജിയുടെയും മുനീറിന്റെയും പ്രസംഗത്തിൽ നിറഞ്ഞതെന്നാണ് പ്രവർത്തകരുടെ അഭിപ്രായം.

മാസങ്ങൾക്കുമുൻപ് ലീഗ് സംസ്ഥാന ഭാരവാഹികൾക്ക് കുറ്റിച്ചിറയിൽ സ്വീകരണം കൊടുക്കുമെന്ന് ലീഗ് തിരഞ്ഞെടുപ്പു നടക്കുന്നതിനു മുൻപുതന്നെ പ്രഖ്യാപിച്ചത് അസ്വാരസ്യമുണ്ടാക്കിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ട് പുതിയ കമ്മിറ്റി രൂപീകരിച്ചതു ചർച്ചയായിരുന്നു. ഇതിനു പിറകെയാണ് കുറ്റിച്ചിറയിൽ സംസ്ഥാന നേതാക്കൾക്ക് സ്വീകരണം നൽകുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചത്. ഭാരവാഹി തിരഞ്ഞെടുപ്പുകഴിഞ്ഞശേഷം കുറ്റിച്ചിറയിൽ നടത്തിയ സ്വീകരണയോഗത്തിൽനിന്ന് വിട്ടുനിന്ന ചില നേതാക്കളുമുണ്ടായിരുന്നു. അവർ വിശദീകരണയോഗത്തിൽ ആദ്യാവസനം ഇരിക്കുകയും ചെയ്തു.

ഇന്നലെ വിശദീകരണയോഗത്തിൽ പ്രസംഗിച്ച കെ.എം.ഷാജിയും എം.കെ.മുനീറും ഇടതുമുന്നണിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. ഇഎംഎസ് മുതൽ എം.വി.ഗോവിന്ദൻ വരെയുള്ള നേതാക്കളെ കടന്നാക്രമിക്കുന്ന പ്രസംഗമാണ് ഇരുവരും നടത്തിയത്. 

ഇടതുമുന്നണിയോട് അടുക്കാൻ ലീഗിലെ ചില ദേശീയ നേതാക്കളടക്കമുള്ള എതിർവിഭാഗം മൃദുസമീപനം സ്വീകരിക്കുകയാണെന്ന വിമർശനം അടുത്തകാലത്ത് ഉയർന്നുവന്നിരുന്നു. ‘കുറുക്കന്റെ കൂട്ടിൽപോവുന്ന കോഴി ആവാൻ ലീഗ് ഇല്ലെ’ന്നാണ് എം.കെ.മുനീർ പ്രഖ്യാപിച്ചത്. ‘എം.വി.ഗോവിന്ദന്റെ പൂതി മനസ്സിൽവച്ചാൽമതി’യെന്നാണ് കെ.എം.ഷാജി പ്രസംഗിച്ചത്.

English Summary: Muslim League leaders against CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com