ADVERTISEMENT

കൊല്‍ക്കത്ത∙ ബംഗാളില്‍ അനധികൃത പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് മരണം. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഈസ്റ്റ് മിഡ്‌നാപുര്‍ ജില്ലയിൽ പ്രവര്‍ത്തിച്ചിരുന്ന പടക്കനിര്‍മാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് ഇവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികളാണെന്നാണ് വിവരം.

സ്‌ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായും നശിച്ചു. അനധികൃത പടക്കനിര്‍മാണശാലയുടെ ഉടമയെ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇയാൾ ജാമ്യത്തിലിറങ്ങി വീണ്ടും സ്ഥാപനം പുനരാരംഭിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടരലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.

English Summary: 7 killed in cracker factory explosion in Bengal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com