‘തെറ്റിദ്ധാരണ മൂലം പുറത്ത് പോയവർ; കേരള കോൺഗ്രസ്‌ തിരിച്ചെത്തണമെന്ന് ആഗ്രഹം’

muraleedharan
കെ. മുരളീധരൻ
SHARE

കോഴിക്കോട് ∙ കേരള കോൺഗ്രസ് ജോസ്.കെ. മാണി തിരികെ വന്നാൽ നല്ലതെന്ന് പറഞ്ഞ രമേശ് ചെന്നിത്തലയ്ക്കുപിന്നാലെ അഭിപ്രായപ്രകടനവുമായി കെ. മുരളീധരൻ എംപി. കേരള കോൺഗ്രസ്‌ അടക്കമുള്ളവർ മുന്നണിയിൽ തിരിച്ചെത്തണം എന്നാണ് ആഗ്രഹമെന്നും തെറ്റിദ്ധാരണയുടെ പുറത്താണ് ഇവരെല്ലാം വിട്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ മുന്നണിയിൽ ഇത്തരം ചർച്ചകൾ നടന്നിട്ടില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

Read Also: ‘പാർട്ടി അമ്മയെപോലെ, മകന് ആവശ്യമായത് നൽകും; എംഎൽഎമാരെ ഭിന്നിപ്പിക്കാനില്ല’

മുസ്‌ലിം ലീഗിനെ സിപിഎം പുകഴ്ത്തുന്നതിൽ കോൺഗ്രസിന് എതിർപ്പില്ല. പക്ഷേ ലീഗിനെ പുകഴ്ത്തി മുന്നണിയിൽ വിഭാഗീയത ഉണ്ടാക്കാമെന്ന സിപിഎം മോഹം വിലപ്പോകില്ലെന്നും മുരളീധരൻ പ്രതികരിച്ചു. താൻ മത്സരിക്കേണ്ട കാര്യം തീരുമാനിക്കുന്നത് രാഹുൽ ഗാന്ധിയാണ്. പാർട്ടിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary: I Wish for Kerala congress Jose K Mani re entry, Says K Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

കല്യാണ തേൻനിലാ...

MORE VIDEOS