ADVERTISEMENT

കോട്ടയം∙ കേരളാ കോൺഗ്രസ് (ജോസഫ്) വിഭാഗം ചെയർമാനായി പി.ജെ.ജോസഫിനെ വീണ്ടും തിരഞ്ഞെടുത്തു. കോട്ടയത്ത് സിഎസ്‌ഐ റിട്രീറ്റ് സെന്‍ററിൽ നടത്തിയ യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. വീണ്ടും ചെയർമാനായ പി.ജെ ജോസഫ് ജോസ് കെ. മാണിയെ യുഡിഎഫിലേക്കു സ്വാഗതം ചെയ്യുന്ന വാർത്തകൾ തള്ളി രംഗത്ത് വന്നു. ഇക്കാര്യം യുഡിഎഫ് ചർച്ച ചെയ്തിട്ടില്ല. ഇതു സംബന്ധിച്ചു ചർച്ച യുഡിഎഫിൽ വന്നാൽ നിലപാട് അറിയിക്കും. നിലവിൽ യുഡിഎഫ് ശക്തമാണെന്നും ജോസഫ് പറഞ്ഞു.

അതേസമയം, വർക്കിങ് ചെയർമാനായി പി.സി.തോമസിനെയും എക്സിക്യൂട്ടീവ് ചെയർമാനായി മോൻസ് ജോസഫ് എംഎൽഎയും സെക്രട്ടറി ജനറലായി മുൻ എംപി ജോയി ഏബ്രഹാമിനെയും തിരഞ്ഞടുത്തു. ചീഫ് കോർഡിനേറ്ററായി ടി.യു. കുരുവിള, ഡപ്യൂട്ടി ചെയർമാന്മാരായി കെ.ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, വൈസ് ചെയർമാന്മാരായി വക്കച്ചൻ മറ്റത്തിൽ, ജോസഫ് എം.പുതുശ്ശേരി, ഇ.ജെ. അഗസ്തി, എം.പി.പോളി, കൊട്ടാരക്കര പൊന്നച്ചൻ, ഡി.കെ.ജോൺ, ജോൺ. കെ.മാത്യൂസ്, കെ.എഫ് വർഗീസ്,മാത്യു ജോർജ്, രാജൻ കണ്ണാട്ട്, അഹമ്മദ് തോട്ടത്തിൽ, വി.സി ചാണ്ടി, കെ.എ. ഫിലിപ്പ്, ഡോ. ഗ്രേസമ്മ മാത്യു, ട്രഷറർ ഡോ.ഏബ്രഹാം കലമണ്ണിൽ, സ്റ്റേറ്റ് അഡ്വൈസറമാരായി സി.മോഹനൻ പിള്ള, ജോർജ് കുന്നപ്പുഴ, തോമസ് കണ്ണന്തറ, സീനിയർ ജനറൽ സെക്രട്ടറിമാരായി കുഞ്ഞ് കോശി പോൾ, ജോർജ് ജോസഫ്, ഹെഡ്ക്വാർട്ടേഴ്സ് ജനറൽ സെക്രട്ടറിയായി എ.കെ. ജോസഫ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

English Summary: P.J Joseph elected again as Kerala Congress (Joseph) Chairman 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com