ADVERTISEMENT

ന്യൂഡൽഹി∙ യാത്രാമധ്യേ വിമാനം ആടിയുലഞ്ഞതിനെ തുടർന്ന് യാത്രക്കാർക്ക് പരുക്ക്. ചൊവ്വാഴ്ച, ഡൽഹിയിൽനിന്നു ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പറന്ന എയർ ഇന്ത്യയുടെ എഐ302 വിമാനമാണ് യാത്രയ്ക്കിടെ ആടിയുലഞ്ഞത്.

അസ്വസ്ഥത അനുഭവപ്പെട്ട ഏഴു പേർക്ക് യാത്രക്കാരായ ഒരു ഡോക്ടറുടെയും നഴ്സിന്റെയും സഹായത്തോടെ ക്യാബിൻ ക്രൂ പ്രഥമശുശ്രൂഷ നൽകിയെന്നു ‍ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ബുധനാഴ്ച അറിയിച്ചു.

വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും പരുക്കേറ്റവരിൽ മൂന്നു പേർക്ക് സിഡ്നി വിമാനത്താവളത്തിൽ വൈദ്യസഹായം നൽകിയെന്നും ഡിജിസിഎ വ്യക്തമാക്കി. ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും അവർ പറഞ്ഞു.

English Summary: Severe Turbulence On Air India's Delhi-Sydney Flight, Passengers Injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com