ADVERTISEMENT

തിരുവനന്തപുരം ∙ റോഡ് ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ്. കെല്‍ട്രോണിന്റെ ടെന്‍ഡര്‍ സുതാര്യമാണെന്നാണ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന്റെ റിപ്പോര്‍ട്ട്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഉപകരാര്‍ നല്‍കിയത്. ഉപകരാറിനെപ്പറ്റി കരാറില്‍ പറഞ്ഞത് തെറ്റാണെന്നും ഉപകരാര്‍ ആര്‍ക്കാണെന്ന് പറയേണ്ടതില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

റോഡ് ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കഴമ്പില്ലെന്നാണു വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട്. സെൻട്രൽ വിജിലൻസ് കമ്മിഷന്റെ മാനദണ്ഡം അനുസരിച്ചാണ് റോഡ് ക്യാമറ കരാർ. പൂർണമായും സുതാര്യമായാണ് ടെൻഡർ നടപടികൾ പൂർത്തിയാക്കിയത്. രേഖകൾ പൊതുജനങ്ങൾക്ക് മുന്നിലുണ്ട്. ഡേറ്റാ സുരക്ഷ, ഡേറ്റ ഇന്റഗ്രിറ്റി, ഫെസിലിറ്റി മാനേജ്മെന്റ് ഉപകരണങ്ങളുടെ കോൺഫിഗറേഷൻ എന്നിവ ഒഴികെ മറ്റെല്ലാ കാര്യങ്ങൾക്കും ഉപകരാർ അനുവദനീയമാണ്. ഈ മാനദണ്ഡങ്ങൾ പാലിച്ചാണ് കെൽട്രോൺ ടെൻഡർ പൂർത്തിയാക്കിയത്.

കെൽട്രോണും എസ്ആർഐടിയുമായാണ് കരാർ. അതിൽ ഉപകരാറുകാരുടെ പേരുകൾ പരാമർശിക്കേണ്ട കാര്യമില്ലായിരുന്നു. അതാണ് കുറവായി കണ്ടെത്തിയത്. പദ്ധതിക്കു മുൻപായി സമഗ്ര ഭരണാനുമതി നൽകുന്ന പ്രവൃത്തി നേരത്തേ പൂർത്തിയാക്കേണ്ടതായിരുന്നു. കെൽട്രോണിന് കരാർ നൽകിയത് ടെക്നിക്കൽ കമ്മിറ്റിയുടെ ശുപാർശ അനുസരിച്ചാണ്. ഭാവിയിൽ പദ്ധതി നടപ്പിലാക്കുമ്പോൾ പരിശോധനയ്ക്കുള്ള ഉന്നതാധികാര സമിതി നേരത്തേ രൂപീകരിക്കും. കെൽട്രോണിനും പൊതുമേഖലാ സ്ഥാനങ്ങൾക്കും പുറത്തുള്ള കമ്പനികളുമായി കരാറില്‍ ഏർപ്പെടാനുള്ള അധികാരമുണ്ട്. ഭാവിയിൽ കരാറിൽ ഏർപ്പെടുമ്പോൾ കെൽട്രോണിന്റെ താൽപര്യം സംരക്ഷിക്കാൻ നടപടി സ്വീകരിക്കും. കെൽട്രോണിന്റെ പേര് ഉപകരാറുകാർ അനാവശ്യമായി വലിച്ചിഴക്കാനുള്ള സാഹചര്യം ഉണ്ടാകാൻ പാടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

English Summary: All allegations against AI Camera project was false found in inquiry report says P Rajeev

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com