ADVERTISEMENT

ന്യൂഡൽഹി∙ അദാനി – ഹിൻഡൻബർഗ് വിഷയത്തിൽ സെബിക്ക് (സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) വീഴ്ച പറ്റിയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി. മിനിമം ഷെയർ ഹോൾഡിങ് ഉറപ്പാക്കുന്നതിൽ വീഴ്ചയില്ല. ഓഹരിവിലയിലെ കൃത്രിമത്വം തടയുന്നതിനുള്ള നടപടികളും സ്വീകരിച്ചെന്ന് സമിതി സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി.

അതേസമയം, അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിലെ ആരോപണങ്ങളിൽ അന്വേഷണം പൂർത്തിയാക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്ക്(സെബി) സുപ്രീം കോടതി ഓഗസ്റ്റ് 14 വരെ സമയം അനുവദിച്ചിരുന്നു. 2 മാസത്തിനുള്ളിൽ അന്വേഷണം പൂ‍ർത്തിയാക്കണമെന്നായിരുന്നു മാർച്ച് 2ലെ ഉത്തരവ്. എന്നാ‍ൽ, 6 മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സെബി കത്തു നൽകിയിരുന്നു.

English Summary: Can't conclude currently that SEBI failed: SC's expert panel on Adani-Hindenburg saga

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com