ADVERTISEMENT

തിരുവനന്തപുരം∙ എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധം. സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും നികുതികൊള്ളയ്ക്കുമെതിരെയാണ് യുഡിഎഫ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ സമരം നടത്തുന്നത്. സെക്രട്ടേറിയറ്റില്‍ ജോലിക്കെത്തിയ ജീവനക്കാരെ തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി.

സെക്രട്ടേറിയറ്റിന്റെ കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെ മറ്റ് കവാടങ്ങളെല്ലാം വളഞ്ഞാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം പുരോഗമിക്കുന്നത്. സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിൽ തിരുവനന്തപുരം മുതൽ എറണാകുളംവരെയുള്ള പ്രവർത്തകർ പങ്കെടുത്തു. വിവിധ ജില്ലകളിൽനിന്നുള്ള പ്രവർത്തകർ 7 മണിയോടെ സെക്രട്ടേറിയറ്റിന്റെ വിവിധ ഗേറ്റുകൾ വളഞ്ഞു. ഉച്ചവരെയാണ് സമരം. സർക്കാരിനെതിരെ കുറ്റപത്രം സമർപിച്ചു. 

സെക്രട്ടേറിയറ്റിലേക്ക് ജോലിക്കായി വരുന്നവരെ തടയാൻ നിൽക്കുന്ന കോൺഗ്രസ് പ്രവർത്തകരും അവരെ നിയന്ത്രിക്കാൻ നിൽക്കുന്ന പൊലീസും തമ്മിലുള്ള സംഘർഷം. സെക്രട്ടേറിയറ്റ് അനക്സിന്റെവിടെ പൊലീസ് ബാരിക്കേഡ് വച്ച് അടച്ച നിലയിലാണ്. ചിത്രം. റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
സെക്രട്ടേറിയറ്റിലേക്ക് ജോലിക്കായി വരുന്നവരെ തടയാൻ നിൽക്കുന്ന കോൺഗ്രസ് പ്രവർത്തകരും അവരെ നിയന്ത്രിക്കാൻ നിൽക്കുന്ന പൊലീസും തമ്മിലുള്ള സംഘർഷം. സെക്രട്ടേറിയറ്റ് അനക്സ് പൊലീസ് ബാരിക്കേഡ് വച്ച് അടച്ച നിലയിലാണ്. ചിത്രം. റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് സമരം ഉദ്ഘാടനം ചെയ്തത്. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, എം.എം. ഹസന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമരത്തിനു നേതൃത്വം നല്‍കുന്നുണ്ട്. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്‍പില്‍ ബിജെപി രാപ്പകല്‍ സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലെ യുഡിഎഫ് പ്രതിഷേധം. ചിത്രം. ശ്രീലക്ഷ്മി ശിവദാസ്. മനോരമ
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലെ യുഡിഎഫ് പ്രതിഷേധം. ചിത്രം. ശ്രീലക്ഷ്മി ശിവദാസ്. മനോരമ
തിരുവനന്തപുരത്ത് നടക്കുന്ന യുഡിഎഫ് പ്രതിഷേധത്തിൽ കോൺഗ്രസ് നേതാക്കൾ
തിരുവനന്തപുരത്ത് നടക്കുന്ന യുഡിഎഫ് പ്രതിഷേധത്തിൽ കോൺഗ്രസ് നേതാക്കൾ
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലെ യുഡിഎഫ് പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലെ യുഡിഎഫ് പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

സമരം ശക്തമായതോടെ നഗരത്തിലേക്കുള്ള പല റോഡുകളിലും ഗതാഗതം സ്തംഭിച്ചു. പോലീസും സമരക്കാരും തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം വഞ്ചനാദിനമായി ആചരിച്ചാണ് യുഡിഎഫ്. പ്രവര്‍ത്തകര്‍ സമരം ചെയ്യുന്നത്. വിവിധ ഗേറ്റുകള്‍ക്കു മുന്നില്‍ യുഡിഎഫ് നേതാക്കള്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. 

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലെ യുഡിഎഫ് പ്രതിഷേധം. ചിത്രം. ശ്രീലക്ഷ്മി ശിവദാസ്. മനോരമ
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലെ യുഡിഎഫ് പ്രതിഷേധം. ചിത്രം. ശ്രീലക്ഷ്മി ശിവദാസ്. മനോരമ

എല്‍ഡിഎഫ് സര്‍ക്കാരിന്റെ  രണ്ടാം വാര്‍ഷികാഘോഷവും പ്രതിപക്ഷ സമരത്തെയും തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ വാഹന നിയന്ത്രണം ഏര്‍പ്പെടുത്തി. എംജി റോഡില്‍ വൈകുന്നേരം വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പാളയത്ത് നിന്നുള്ള വാഹനങ്ങള്‍ ബേക്കറി ജംക്ഷനിലെ ഫ്‌ലൈ ഓവര്‍ വഴി വേണം കിഴക്കേകോട്ടയിലേക്ക് പോകാന്‍. ചാക്കയില്‍നിന്ന് കിഴക്കേകോട്ടയ്ക്ക് പോകേണ്ട വാഹനങ്ങള്‍ പാറ്റൂര്‍വഞ്ചിയൂര്‍ വഴി പോകണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

സെക്രട്ടേറിയറ്റിലേക്ക് ജോലിക്കായി വരുന്നവരെ തടയാൻ നിൽക്കുന്ന കോൺഗ്രസ് പ്രവർത്തകരും അവരെ നിയന്ത്രിക്കാൻ നിൽക്കുന്ന പൊലീസും തമ്മിലുള്ള സംഘർഷം. സെക്രട്ടേറിയറ്റ് അനക്സിന്റെവിടെ പൊലീസ് ബാരിക്കേഡ് വച്ച് അടച്ച നിലയിലാണ്. ചിത്രം. റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
സെക്രട്ടേറിയറ്റിലേക്ക് ജോലിക്കായി വരുന്നവരെ തടയാൻ നിൽക്കുന്ന കോൺഗ്രസ് പ്രവർത്തകരും അവരെ നിയന്ത്രിക്കാൻ നിൽക്കുന്ന പൊലീസും തമ്മിലുള്ള സംഘർഷം. ചിത്രം. റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

English Summary: Traffic regulations in Trivandrum city

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com