ഡോ.വന്ദനയുടെ അസ്ഥിത്തറയിൽ പ്രണാമം അർപ്പിച്ച് സ്മൃതി ഇറാനിയും വി. മുരളീധരനും

V Muraleedharan | Smriti Irani | Vandana Das | (Photo - Vishnu Sanal)
ഡ്യൂട്ടിക്കിടയിൽ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ അസ്ഥിത്തറയിൽ പ്രണാമം അർപ്പിക്കുന്ന കേന്ദ്രമന്ത്രിമാരായ സമൃതി ഇറാനിയും വി. മുരളീധരനും. ചിത്രം: വിഷ്ണു സനൽ
SHARE

കോട്ടയം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്റെ വീട് സന്ദർശിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും. ഡോ.വന്ദനാ ദാസിന്റെ കോട്ടയം കുറുപ്പന്തറയിലുള്ള വീട്ടിൽ വൈകുന്നേരം ആറുമണിയോടെയായിരുന്നു സന്ദർശനം.

Smriti Irani | Vandana Das | (Photo - PIB)
ഡ്യൂട്ടിക്കിടയിൽ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തെ സന്ദർശിക്കുന്ന കേന്ദ്രമന്ത്രി സമൃതി ഇറാനി (Photo - PIB)

ഡോക്ടറുടെ മാതാപിതാക്കളായ ജി. മോഹൻദാസ്, വസന്തകുമാരി എന്നിവരോടൊപ്പം ഏകദേശം ഒരു മണിക്കൂറോളം ഇരു കേന്ദ്രമന്ത്രിമാരും ചെലവഴിക്കുകയും അവരെ സാന്ത്വനിപ്പിക്കുകയും ചെയ്തു. വീടിനു സമീപം നിർമിച്ച വന്ദനയുടെ അസ്ഥിത്തറയിൽ പ്രണാമം അർപ്പിച്ച ശേഷമാണു കേന്ദ്രമന്ത്രിമാർ മടങ്ങിയത്.

V Muraleedharan | Smriti Irani | Vandana Das | (Photo - PIB)
ഡ്യൂട്ടിക്കിടയിൽ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തെ സന്ദർശിക്കുന്ന കേന്ദ്രമന്ത്രിമാരായ സമൃതി ഇറാനിയും വി. മുരളീധരനും (Photo - PIB)

ഈ മാസം 10നാണ് പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച സന്ദീപിന്റെ കുത്തേറ്റ് ഡോ.വന്ദന കൊല്ലപ്പെടുന്നത്. ശ്വാസകോശത്തിൽ തുളച്ചുകയറിയ ആഴത്തിലുള്ള മുറിവാണ് വന്ദനയുടെ മരണത്തിന് കാരണമായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഡോ. വന്ദനയുടെ ശരീരത്തിൽ 17 മുറിവുകൾ ഉണ്ടായിരുന്നതായും ഇതിൽ 4 മുറിവുകൾ ആഴത്തിലായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.

V Muraleedharan | Smriti Irani | Vandana Das | (Photo - PIB)
ഡ്യൂട്ടിക്കിടയിൽ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തെ സന്ദർശിക്കുന്ന കേന്ദ്രമന്ത്രിമാരായ സമൃതി ഇറാനിയും വി. മുരളീധരനും (Photo - PIB)
Smriti Irani | Vandana Das | (Photo - PIB)
ഡ്യൂട്ടിക്കിടയിൽ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ അസ്ഥിത്തറയിൽ പ്രണാമം അർപ്പിക്കുന്ന കേന്ദ്രമന്ത്രി സമൃതി ഇറാനി (Photo - PIB)

English Summary: Ministers Smriti Irani and V Muraleedharan visited Dr Vandana Das' family at Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS