ADVERTISEMENT

കൊൽക്കത്ത∙ കേന്ദ്ര സർക്കാരിനെതിരെ കൂടുതൽ പിന്തുണ തേടുന്നതിനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്​രിവാൾ ഇന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തും. കൊൽക്കത്തയിൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ സുപ്രീം കോടതി വിധി മറികടന്ന് ഡൽഹിയിലെ സർക്കാർ ഉദ്യോഗസ്ഥരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനും കേന്ദ്രത്തിന് അധികാരം നൽകുന്ന ഓർഡിൻസിനെതിരെ പിന്തുണ തേടാനാണ് അരവിന്ദ് കേജ്​രിവാൾ ലക്ഷ്യമിടുന്നത്. ഇതിനു പുറമെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രതിപക്ഷ ഐക്യ ചർച്ചകളും നടക്കും.

കഴിഞ്ഞ ദിവസം കോൺഗ്രസ് പാർലമെന്‍ററിൽ ആം ആദ്മിക്ക് പിന്തുണ നൽകുമെന്ന് അറിയിച്ചതായി വാർത്തകളുണ്ടായിരുന്നു. ഇതേത്തുടർന്ന് സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗാപാൽ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്ത് വന്നു.

‘‘വിഷയത്തിൽ കോൺഗ്രസ് ഇതു വരെ നിലപാട് സ്വീകരിച്ചിട്ടില്ല. പാർട്ടിയുടെ സംസ്ഥാന ഘടകങ്ങളുമായും സമാനസ്വഭാവമുള്ള രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തി നിലപാട് സ്വീകരിക്കും. കോൺഗ്രസ് നിയമവാഴ്ചയിൽ വിശ്വസിക്കുന്നു. അതേസമയം പ്രതിപക്ഷത്തിനെതിരെ നുണകൾ കൊണ്ട് നടത്തുന്ന രാഷ്ട്രീയ വേട്ടയെ എതിർക്കുന്നു’’– കെ.സി വേണുഗോപാൽ വ്യക്തമാക്കി.

‌കേന്ദ്ര സർക്കാരും അരവിന്ദ് കേജ്​രിവാൾ സർക്കാരും തമ്മിലുള്ള എട്ടു വർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് കേസിൽ ഭരണഘടനാബെഞ്ച് വിധി പറഞ്ഞത്. ദേശീയതലസ്ഥാന പ്രദേശത്തെ പൊതുസമാധാനം, പൊലീസ്, ഭൂമി എന്നിവ ഒഴികെയുള്ള സേവനങ്ങൾ സർക്കാരിന്റെ അധികാരപരിധിയിലാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വ്യക്തമാക്കിയത്.

English Summary: Arvind Kejriwal To Meet Mamata Banerjee Today Amid Fresh AAP-Centre Row

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com