ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് പുതിയ മദ്യനയം കൊണ്ടുവരുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. ഒന്നാം തിയതിയിലെ ഡ്രൈ ഡേ തുടരാനാണ് സാധ്യത. ലൈസൻസ് ഫീസിൽ അഞ്ചു ലക്ഷം രൂപ വരെ വർധനയാണ് പ്രതീക്ഷിക്കുന്നത്. ധനവകുപ്പിന്റെ ആവശ്യപ്രകാരമാണ് ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കുന്നത്. ഏപ്രില്‍ ഒന്നിന് നിലവില്‍ വരേണ്ടിയിരുന്ന മദ്യനയം പലവിധ കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. 

 

ഇന്ന് ഓൺലൈനായിട്ടാണ് മന്ത്രിസഭാ യോഗം ചേരുക. എത്രയും വേഗം പുതിയ മദ്യനയം നടപ്പിലാക്കുന്നതിനുള്ള കാര്യങ്ങളും മന്ത്രിസഭ ചർച്ച ചെയ്തേക്കും.

 

English Summary : Possibility of increase in license fee; Cabinet may consider new liquor policy

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com