ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ 78-ാം പിറന്നാൾ ഇന്ന്. ഇന്നു രാവിലെ മന്ത്രിസഭാ യോഗത്തിലും വൻകിട പദ്ധതികളുടെ അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുക്കും. പിറന്നാൾ ദിനത്തിൽ വീട്ടിൽ പായസ വിതരണം ഉണ്ടാകാറുണ്ട്. മറ്റ് ആഘോഷങ്ങൾ പതിവില്ല. ഒന്നാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേന്നു മുഖ്യമന്ത്രിയുടെ പിറന്നാൾ ആയിരുന്നു. ഔദ്യോഗിക രേഖകളിൽ മാർച്ച് 21 ആണെങ്കിലും യഥാർഥ ജന്മദിനം മേയ് 24 ആണെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു. 1945 മേയ് 24ന് ആണ് അദ്ദേഹം ജനിച്ചത്.

English Summary: Chief Minister's 78th birthday today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com