പാക്കിസ്ഥാനിൽ ചാവേർ ബോംബ് സ്‌ഫോടനം; നാല് പേർ കൊല്ലപ്പെട്ടു

terrorist-representative-image
പ്രതീകാത്മക ചിത്രം
SHARE

ഇസ്‌ലാമാബാദ്∙ വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ ബുധനാഴ്ചയുണ്ടായ ചാവേർ ബോംബാക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടതായി സൈന്യം പ്രസ്താവനയിൽ അറിയിച്ചു. സുരക്ഷാ ചെക്ക്‌പോസ്റ്റിനു നേരെയുണ്ടായ സ്‌ഫോടനത്തിൽ രണ്ടു സൈനികരും ഒരു പൊലീസുകാരനും ഒരു സാധാരണക്കാരനുമാണ് കൊല്ലപ്പെട്ടത്. ദിവസങ്ങൾക്കുള്ളിൽ പാക്കിസ്ഥാനിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. 

അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ വടക്കൻ വസിറിസ്ഥാനിലാണ് ബോംബാക്രമണം നടന്നത്. ആക്രമണത്തിൽ നിരവധി സാധാരണക്കാർക്ക് പരുക്കേറ്റതായി പൊലീസ് ഉദ്യോഗസ്ഥൻ റഹ്മത്ത് ഖാൻ പറഞ്ഞു. ഈ പ്രദേശം ‘പാക്കിസ്ഥാനി താലിബാൻ’ ഗ്രൂപ്പിന്റെ (തെഹ്‌രിക് ഇ താലിബാൻ പാക്കിസ്ഥാൻ – ടിടിപി) മുൻ ശക്തികേന്ദ്രമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഖൈബർ പഖ്തൂൺഖ്വയിലെ ഹംഗുവിലെ എണ്ണ-വാതക പ്ലാന്റിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാനി താലിബാൻ ഏറ്റെടുത്തിരുന്നു. 

English Summary: Four killed in suicide bombing in northwest Pakistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA