വെള്ളായണി കാര്‍ഷിക കോളജില്‍ സഹപാഠിയെ പൊള്ളലേല്പിച്ച വിദ്യാർഥിനി കസ്റ്റഡിയിൽ

Mail This Article
തിരുവനന്തപുരം∙ വെള്ളായണി കാർഷിക കോളജ് ഹോസ്റ്റലിൽ വിദ്യാർഥിനിയെ സഹപാഠി പൊള്ളലേൽപ്പിച്ച സംഭവത്തിൽ വിദ്യാർഥിനി പിടിയിൽ. നാലാംവർഷ ബിരുദ വിദ്യാർഥിനി ലോഹിതയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ലോഹിതയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. പൊള്ളലേൽപ്പിച്ചതിന് പുറമെ പെൺകുട്ടിയെ മൊബൈൽ ചാർജർ കൊണ്ട് തലയ്ക്ക് അടിച്ചെന്നും പൊലീസ് പറഞ്ഞു. ഈ സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കോളജ് സസ്‍പെൻഡ് ചെയ്തു.
ആന്ധ്ര സ്വദേശിയായ ദീപിക വിദ്യാർഥിക്കാണ് പൊള്ളലേറ്റത്. പൊള്ളലേൽപ്പിച്ചതും ആന്ധ്ര സ്വദേശിയായ പെൺകുട്ടിയാണ്. രണ്ടുപേരും ഒരു ഹോസ്റ്റൽ മുറിയിൽ ആയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നാലംഗ സമിതിയെ കോളജ് ചുമതലപ്പെടുത്തിയിട്ടുണ്ട്. റാഗിങിന്റെ ഭാഗമായാണ് സംഭവമെന്നാണ് പ്രാഥമിക നിഗമനം.
English Summary: A student was burnt by her classmate in the vellayani agricultural college hostel