ടോക്കിയോ∙ ജപ്പാനിലെ നഗാനോയിൽ വ്യാഴാഴ്ച നടന്ന വെടിവയ്പ്പിലും കത്തിയാക്രമണത്തിലും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു. ഒരാൾക്ക് പരുക്കേറ്റു. കത്തി ഉപയോഗിച്ച് സ്ത്രീയെ കുത്തിയ അക്രമി പൊലീസിനുനേരെ വെടിയുതിർക്കുകയായിരുന്നു.
കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന പ്രതിയെ കീഴടക്കാൻ ശ്രമം തുടരുന്നു. പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചു. ലോകത്തിലെ ഏറ്റവും കഠിനമായ തോക്ക് നിയമങ്ങളുമുള്ള ജപ്പാനിൽ കുറ്റകൃത്യങ്ങൾ വിരളമാണ്. കഴിഞ്ഞ ജൂലൈയിൽ മുൻ പ്രധാനമന്ത്രി ഷിൻസോ അബെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിയേറ്റ് മരിച്ചിരുന്നു.
English Summary: Three dead in Japan shooting, knife attack