ADVERTISEMENT

കോഴിക്കോട് ∙ വ്യാപാരിയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിരൂർ സ്വദേശി സിദ്ദിഖ് (58) ആണ് കൊല്ലപ്പെട്ടത്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽവച്ചാണ് കൊലപാതകം നടത്തിയതെന്ന് സൂചനയുണ്ട്. 

ട്രോളി ബാഗിലാക്കി അട്ടപ്പാടിയിലെ അഗളിയിൽ ഉപേക്ഷിച്ച മൃതദേഹം പൊലീസ് കണ്ടെത്തി. സംഭവത്തിൽ സിദ്ദിഖിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ ഷിബിലി, ഫർഹാന എന്നിവരെയാണ് കസ്റ്റഡിയിലായത്.

സിദ്ദിഖിനെ കാണിനില്ലെന്ന് പറഞ്ഞ് മകൻ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിദ്ദിഖിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം നഷ്ടമായതായി കണ്ടെത്തി. ചെർപ്പുളശ്ശേരി സ്വദേശിയാണ് ശിബിലി. ഇവരെ ചെന്നൈയിൽ വച്ചാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലിൽവച്ച് കൊലപാതകം നടന്നെന്ന് വ്യക്തമായത്.

 

English Summary: Man Killed in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com