ADVERTISEMENT

ന്യൂഡൽഹി∙ മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവരുമായി കൂടിക്കാഴ്ചയ്‌ക്ക് സമയം തേടിയതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ.  ഡൽഹിയിലെ ഉദ്യോഗസ്ഥ നിയമനങ്ങൾക്ക് അനുകൂലമായുള്ള സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെ മറികടക്കുന്നതിൽ പാർലമെന്റിൽ പിന്തുണ തേടിയാണ് കൂടിക്കാഴ്ചയ്‌ക്കുള്ള ശ്രമം. സംസ്ഥാന സർക്കാരിന്റെ അധികാരങ്ങൾ കവരാനുള്ള  ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് അരവിന്ദ് കേജ്‌രിവാൾ കുറ്റപ്പെടുത്തി.  കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ചയ്‌ക്ക് സമയം തേടിയതായി അരവിന്ദ് കേജ്‌രിവാൾ ട്വിറ്ററിലൂടെ വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്‌മയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് അരവിന്ദ് കേജ്‌രിവാൾ കോണ്‍ഗ്രസുമായി ചർച്ചകൾ നടത്തുന്നത്. കേജ്‌രിവാളിന്റെ കൂടിക്കാഴ്ച കോൺഗ്രസുമായുള്ള മധ്യസ്ഥ ശ്രമങ്ങൾക്ക് വഴിയൊരുക്കുമെന്ന വിലയിരുത്തലുകളുമുണ്ട്. കേന്ദ്രസർക്കാരിന്റെ ഓർഡിനൻസിനെതിരെ പിന്തുണ തേടി അരവിന്ദ് കേജ്‌രിവാൾ വിവിധ രാഷ്ട്രീയ നേതാക്കുമായും കൂടിക്കാഴ്ചകൾ നടത്തുന്നുണ്ട്. 

ഡൽഹിയിൽ ഉദ്യോഗസ്ഥരുടെ നിയമനങ്ങൾക്കും സ്ഥലംമാറ്റങ്ങൾക്കും ഡൽഹി സർക്കാരിന് അധികാരം നൽകുന്നതായിരുന്നു സുപ്രീംകോടതി വിധി. ഇതിനെ മറികടക്കുന്നതിനായാണ് കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കിയത്. ഈ വിഷയത്തിൽ പ്രദേശിക നേതാക്കളുടെ അഭിപ്രായം തേടിയതിന് ശേഷമാകും പിന്തുണയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുകയെന്നാണ് കോൺഗ്രസ് നിലപാട്

English Summary: Arvind Kejriwal seeks meeting with Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com