കൽപ്പറ്റ∙ വയനാട് മുട്ടിൽ പാറക്കലിൽ നിർത്തിയിട്ട സ്കൂൾ ബസിൽ കാർ ഇടിച്ച് സ്ത്രീയ്ക്ക് ദാരുണാന്ത്യം. കാർ യാത്രികയായ ബെംഗളൂരു സ്വദേശിനി ജുബീന താജ് (55) ആണ് മരിച്ചത്. സഹയാത്രികരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ജുബീനയെ ഉടൻ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
English Summary: Bengaluru Woman Dies After Car Rams Into Parked School Bus In Wayanad