ജസ്റ്റിസ് എസ്.വി.ഭട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

sv-bhatti
കേരള ഹൈക്കോടതി, എസ്.വി.ഭട്ടി (ഫയൽ ചിത്രം)
SHARE

കൊച്ചി∙ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സരസ വെങ്കടനാരായണ ഭട്ടിയെ (എസ്.വി.ഭട്ടി) നിയമിച്ചു. ആന്ധ്രാ സ്വദേശിയായ എസ്.വി.ഭട്ടി, നിലവിൽ ആക്ടിങ് ചീഫ് ജസ്റ്റിസാണ്. ചീഫ് ജസ്റ്റിസായിരുന്ന എസ്.മണികുമാർ വിരമിച്ച ഒഴിവിലാണ് എസ്.വി.ഭട്ടി ചുമതലയേൽക്കുന്നത്. 

ആന്ധ്രയിലെ ചിത്തൂർ സ്വദേശിയായ ജസ്റ്റിസ് ഭട്ടി, ബെംഗളൂരു ജെആർ കോളജിൽനിന്ന് നിയമബിരുദം നേടി. 1987ൽ ആന്ധ്ര ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. 2013ൽ ആന്ധ്ര ഹൈക്കോടതിയിൽ അഡിഷനൽ ജഡ്ജിയായി. 2019 മാർച്ചിലാണ് കേരള ഹൈക്കോടതിയിൽ നിയമിതനായത്.

English Summary: Justice SV Bhatti Appointed As Chief Justice Of Kerala High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA