രാജിയുടെ കാരണം വെളിപ്പെടുത്തി സുധീരന്‍: ‘മാറാതെ കോണ്‍ഗ്രസ്, അന്ന് 2 ഗ്രൂപ്പ് ഇന്ന് 5’

VM Sudheeran | File Photo: PN Sreevalsan
വി.എം.സുധീരന്‍ (File Photo: PN Sreevalsan)
SHARE

തിരുവനന്തപുരം ∙ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചതിന്റെ കാരണം വ്യക്തമാക്കി വി.എം.സുധീരന്‍. 2016 ലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വിയോജിപ്പായിരുന്നു രാജിവയ്ക്കാൻ‌ കാരണം. അന്നു കാരണം പുറത്തു പറഞ്ഞില്ലെന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാറ്റം വന്നിട്ടില്ലെന്നും അന്ന് രണ്ടു ഗ്രൂപ്പാണെങ്കില്‍ ഇപ്പോള്‍ അഞ്ച് ഗ്രൂപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി നേതൃസ്ഥാനങ്ങളിലേക്കില്ലെന്ന് വ്യക്തമാക്കിയ സുധീരന്‍, താൻ പാര്‍ട്ടിക്കൊപ്പമുണ്ടാകുമെന്നും അറിയിച്ചു.

കെപിസിസി മുൻ പ്രസിഡന്റും മുൻ സ്പീക്കറും മുൻ മന്ത്രിയുമായ വി.എം.സുധീരന്റെ 75–ാം പിറന്നാളായിരുന്നു വെള്ളിയാഴ്ച. 2017ലാണ് കെപിസിസി പ്രസിഡന്റ് സ്ഥാനം അദ്ദേഹം രാജിവച്ചത്. പാർട്ടിയെ പ്രതിരോധത്തിലാക്കാതിരിക്കാൻ രാജിക്കു കാരണമായി പറഞ്ഞത് ആരോഗ്യപ്രശ്നങ്ങളായിരുന്നു. 2021ൽ കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗത്വവും എഐസിസി അംഗത്വവും രാജിവച്ചു.

English Summary: VM Sudheeran reveals the reason for resigning KPCC President post 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA